App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് പാർലമെൻ്റ് ചുമത്തിയ അസഹനീയ നിയമങ്ങളിൽ (Intolerable Acts) പ്രൊട്ടസ്റ്റൻ്റ് കോളനികൾക്ക് ഭീഷണിയായി അനുഭവപ്പെട്ട നിയമം?

Aബോസ്റ്റൺ തുറമുഖ നിയമം

Bഅഡ്‌മിനിസ്‌ട്രേഷൻ ഓഫ് ജസ്റ്റിസ് ആക്‌ട്

Cമസാച്യുസെറ്റ്‌സ് ഗവൺമെൻ്റ് ആക്‌ട്

Dക്യൂബെക് നിയമം

Answer:

D. ക്യൂബെക് നിയമം

Read Explanation:

The Intolerable Acts (അസഹനീയ നിയമങ്ങൾ)

  • ബോസ്റ്റൺ ടീ പാർട്ടിക്കും ബ്രിട്ടീഷ് അധികാരത്തിനെതിരായ വർദ്ധിച്ചുവരുന്ന ചെറുത്തുനിൽപ്പിനും മറുപടിയായി അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് പാർലമെൻ്റ് ചുമത്തിയ ശിക്ഷാ നടപടികളുടെ ഒരു പരമ്പരയാണ് ഇവ 
  • നിർബന്ധിത നിയമങ്ങൾ(Coercive Acts) എന്നും ഇവ അറിയപ്പെടുന്നു 

5 പ്രധാന നിയമങ്ങളാണ് ഇവയിൽ ഉണ്ടായിരുന്നത് :

1.ബോസ്റ്റൺ തുറമുഖ നിയമം (1774):

  • ഈ നിയമ പ്രകാരം വിപ്ലവകാരികൾ നശിപ്പിച്ച തേയിലയ്ക്ക് നഷ്ടപരിഹാരം നൽകുന്നതുവരെ ബോസ്റ്റൺ തുറമുഖം അടയ്ക്കുവാൻ പ്രഖ്യാപിച്ചു

2.മസാച്യുസെറ്റ്‌സ് ഗവൺമെൻ്റ് ആക്‌ട് (1774):

  • മസാച്യുസെറ്റ്‌സ് കോളനിയുടെ സ്വയംഭരണാധികാരം എടുത്ത് കളയുകയും, കൊളോണിയൽ അസംബ്ലിയുടെ ചെലവിൽ ബ്രിട്ടീഷ് ഗവർണറുടെ അധികാരം വർദ്ധിപ്പിക്കുകയും ചെയ്തു

3. അഡ്‌മിനിസ്‌ട്രേഷൻ ഓഫ് ജസ്റ്റിസ് ആക്‌ട് (1774):

  • കോളനികളിൽ കുറ്റകൃത്യങ്ങൾ ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ, കുറ്റകൃത്യം നടന്ന കോളനിയിലല്ലാതെ ,ബ്രിട്ടനിലോ മറ്റൊരു കോളനിയിലോ വിചാരണ ചെയ്യാൻ ഈ നിയമം അനുവദിച്ചു.
  • കൊളോണിയൽ ജൂറികളെ അഭിമുഖീകരിക്കുന്നതിൽ നിന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഈ നിയമം കൊണ്ടുവന്നത്.

4.ക്വാർട്ടറിംഗ് നിയമം (1774):

  • ഈ നിയമം 1765 ലെ ക്വാർട്ടറിംഗ് നിയമത്തിൻ്റെ അധികാരങ്ങൾ വിപുലീകരിച്ചു.
  • ആവശ്യമെങ്കിൽ ബ്രിട്ടീഷ് സൈനികർക്ക് സ്വകാര്യ വീടുകളിൽ താമസിക്കുവാൻ ഇതോടെ അനുവാദം ലഭിച്ചു
  • കോളനികളിൽ നിലയുറപ്പിച്ച ബ്രിട്ടീഷ് പട്ടാളക്കാർക്ക് പാർപ്പിടവും വസ്തുക്കളും നൽകാൻ കോളനിവാസികൾ ബാധ്യസ്ഥരാണെന്നും നിയമം പ്രസ്താവിച്ചു

5.ക്യൂബെക് നിയമം (1774):

  • ഈ നിയമം ക്യൂബെക്ക് പ്രവിശ്യയുടെ അതിരുകൾ വികസിപ്പിക്കുകയും ഫ്രഞ്ച് കത്തോലിക്കർക്ക് മതസ്വാതന്ത്ര്യം നൽകുകയും ചെയ്തു
  • ഈ നിയമം  പ്രധാനമായും പ്രൊട്ടസ്റ്റൻ്റ് കോളനികൾക്ക് ഭീഷണിയായി അനുഭവപ്പെട്ടു.

Related Questions:

അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ മറ്റൊരു പേര് എന്താണ്?
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസിൽ പങ്കെടുക്കാതിരുന്ന ഏക കോളനി ഏത്?
The Second Continental Congress held at Philadelphia in :
അമേരിക്കയിൽ ലണ്ടൻ കമ്പനി ആദ്യമായിട്ട് കോളനി സ്ഥാപിച്ചത് എവിടെയാണ് ?
ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം ഏത്?