App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ വിപ്ലവാനന്തരം 1787ലെ ഭരണഘടനാ കൺവെൻഷൻ സമ്മേളിച്ചത് എവിടെയാണ്?

Aവാഷിംഗ്ടൺ

Bന്യൂയോർക്ക്

Cഫിലാഡൽഫിയ

Dബോസ്റ്റൺ

Answer:

C. ഫിലാഡൽഫിയ

Read Explanation:

1787ലെ ഭരണഘടനാ കൺവെൻഷൻ

  • അമേരിക്കൻ വിപ്ലവാനന്തരം, 1787-ൽ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലാണ് ഭരണഘടനാസമ്മേളനം നടന്നത്
  • സമ്മേളനത്തിൽ ജയിംസ് മാഡിസൻ്റെ നേതൃത്വത്തിൽ അമേരിക്കയ്ക്കായി ഭരണഘടന തയാറാക്കി. 
  • ഭരണഘടനാ കൺവെൻഷനിൽ നിന്ന് ഉയർന്നുവന്ന പ്രധാന വ്യവസ്ഥകളിൽ ഒന്ന് ഫെഡറൽ ഭരണസംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു.
  • കേന്ദ്ര (ഫെഡറൽ) ഗവൺമെൻ്റിനും,സംസ്ഥാനങ്ങൾക്കും ഇടയിൽ രാഷ്ട്രീയ അധികാരം വിതരണം ചെയ്യാനും അതുവഴി അധികാരത്തിൻ്റെ സന്തുലിതാവസ്ഥ ഉറപ്പാക്കാനുമായിരുന്നു ഇത്.
  • പുതിയ ഭരണഘടനപ്രകാരം രൂപീകരിക്കപ്പെട്ട അമേരിക്കൻ ഐക്യ നാടുകളുടെ ആദ്യ പ്രസിഡൻ്റായി ജോർജ് വാഷിംങ്ടൺ തിരഞ്ഞെടുക്കപ്പെട്ടു

Related Questions:

അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രപിതാവ് ആര്?
അമേരിക്കൻ കോളനികൾ നിർമിച്ച സാധനങ്ങൾ ബ്രിട്ടീഷ് കപ്പലിൽ മാത്രമേ ട്രാൻസ്പോർട്ട് ചെയ്യാവൂ എന്ന് നിഷ്കർഷിച്ച നിയമം ഏത് ?
അമേരിക്കയിൽ ലണ്ടൻ കമ്പനി ആദ്യമായിട്ട് കോളനി സ്ഥാപിച്ചത് എവിടെയാണ് ?
തീർത്ഥാടക പിതാക്കളുമായി ബന്ധപ്പെട്ട കപ്പലിന്റെ പേര് എന്ത്?

ഇംഗ്ലീഷുകാര്‍ സാമ്പത്തിക നേട്ടത്തിനായി അമേരിക്കന്‍ കോളനികളെ ഉപയോഗപ്പെടുത്തിയത് എങ്ങനെ?

1.അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള കേന്ദ്രം

2.ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളം