App Logo

No.1 PSC Learning App

1M+ Downloads
അയഡിന്റെ അഭാവത്തിൽ തൈറോക്സിന്റെ ഉൽപ്പാദനം തടസ്സപ്പെടുന്നു. തൈറോക്സിൻ ഉൽപ്പാദിപ്പിക്കാനുള്ള ഒരു ശ്രമമെന്ന നിലയിൽ തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്നു. ഈ അവസ്ഥയാണ്

Aഹൈപ്പർതൈറോയ്ഡിസം

Bഹൈപ്പോതൈറോയ്ഡിസം

Cഗോയിറ്റർ

Dക്രെറ്റിനിസം

Answer:

C. ഗോയിറ്റർ

Read Explanation:

ഗോയിറ്റർ

  • തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന തെറോക്സിൻ എന്ന ഹോർമോൺ നിർമ്മിക്കുന്നതിന് ആവശ്യമായ ഘടകമാണ് അയഡിൻ
  • അയഡിന്റെ അഭാവത്തിൽ തൈറോക്സിന്റെ ഉൽപ്പാദനം തടസ്സപ്പെടുന്നു.
  • തൈറോക്‌സിന്റെ  അപര്യാപ്തമായ ഉൽപാദനം നികത്താനുള്ള ശ്രമത്തിൽ, തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്ന അവസ്ഥയാണ് ഗോയിറ്റർ .

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗാവസ്ഥകൾ :

  • തൈറോക്സിനിന്റെ ഉല്പാദനം കുറയുന്ന അവസ്ഥ : ഹൈപ്പോതൈറോയ്ഡിസം
  • തൈറോക്സിനിന്റെ ഉല്പാദനം കൂടുന്ന അവസ്ഥ : ഹൈപ്പർതൈറോയ്ഡിസം
  • തൈറോക്സിനിന്റെ ഉൽപ്പാദന കുറവ് മൂലം കുട്ടികളുടെ വളർച്ച മുരടിക്കുന്ന രോഗം : ക്രെറ്റിനിസം
  • തൈറോക്സിനിന്റെ ഉൽപാദന കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം : മൈക്സഡ്മ

  • തൈറോക്സിനിന്റെ ഉൽപ്പാദനം കൂടുന്നതുമൂലം ഉണ്ടാകുന്ന രോഗം : എക്സ് ഒഫ്ത്താൽമിക് ഗോയിറ്റർ
  • ഗ്രേവ്സ് ഡിസീസ് എന്നറിയപ്പെടുന്നത് : എക്സ് ഒഫ്ത്താൽമിക് ഗോയിറ്റർ

  • തൈറോയ്ഡ് ഗ്രന്ഥി ദ്രവിച്ച് പോകുന്ന അവസ്ഥയാണ് : ഹാഷിമോട്ടോസ് ഡിസീസ് (സ്വയം പ്രതിരോധ വൈകൃതം എന്നും ഇത് അറിയപ്പെടുന്നു)

Related Questions:

Pheromones are :
A plant growth regulator which helps to achieve respiratory climatic during the ripening of fruit is:
Lack of which hormone causes Addison’s disease?
MOET (മൾട്ടിപിൾ ഓവുലേഷൻ എംബ്രിയോ ട്രാൻസ്ഫർ)ന് വേണ്ടി ഉപയോഗിക്കുന്ന ഹോർമോൺ ?
Name the hormone secreted by Testis ?