App Logo

No.1 PSC Learning App

1M+ Downloads
അയ്യത്താൻ ഗോപാലൻ മെഡിക്കൽ ബിരുദം നേടിയത് ഏത് സർവ്വകലാശാലയിൽ നിന്നുമായിരുന്നു ?

Aമദ്രാസ് സർവ്വകലാശാല

Bമൈസൂർ സർവ്വകലാശാല

Cകൊൽക്കത്ത സർവ്വകലാശാല

Dമുംബൈ സർവ്വകലാശാല

Answer:

A. മദ്രാസ് സർവ്വകലാശാല

Read Explanation:

അയ്യത്താൻ ഗോപാലൻ

  • ജനനം : 1861, മാർച്ച് 3
  • ജന്മ സ്ഥലം : തലശ്ശേരി, കണ്ണൂർ 
  • അച്ഛന്റെ പേര് : അയ്യത്താൻ ചന്ദൻ
  • അമ്മയുടെ പേര് : കല്ലട്ട് ചിരുത്തമ്മാൾ 
  • പത്നി : കൗസല്യ
  • മരണം : 1948,മെയ്

  • മലബാറിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി 
  • 1888 ൽ മദ്രാസ് യൂണിവേർസിറ്റിയിൽ നിന്നുമാണ് അദ്ദേഹം  മെഡിക്കൽ ബിരുദം നേടിയത് . 
  • ജാത്യാഭിമാനത്തിന്റെ  പ്രതീകമായിരുന്ന കുടുമ മുറിച്ചു കളഞ്ഞതിന്റെ പേരിൽ മാതൃ ഗൃഹത്തിൽ നിന്ന് പുറത്താക്കപ്പെട്ട നവോത്ഥാന നായകൻ
  • “സുഗുണ വർദ്ധിനി” എന്ന സംഘടന സ്ഥാപിച്ച വ്യക്തി. 
  • ദളിതരുടെ വിദ്യാഭ്യാസത്തിനായി കോഴിക്കോട് സ്കൂൾ ആരംഭിച്ച നവോത്ഥാന നായകൻ
  • അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് : കോഴിക്കോട്
  • “റാവു സാഹിബ്” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : അയ്യത്താൻ ഗോപാലൻ. 
  • ബ്രിട്ടീഷുകാർ “റാവു സാഹിബ്” എന്ന ബഹുമതി നൽകി അയ്യത്താൻ ഗോപാലനെ ആദരിച്ചത് : 1917 
  • രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ (1898). 
  • “ബ്രഹ്മസമാജത്തിന്റെ ബൈബിൾ” എന്നറിയപ്പെടുന്ന ദേവേന്ദ്രനാഥ ടാഗോർ രചിച്ച “ബ്രഹ്മ ധർമ്മ” എന്ന കൃതി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത വ്യക്തി

അയ്യത്താൻ ഗോപാലൻ രചിച്ച നാടകങ്ങൾ

  • സാരഞ്ജനി പരിണയം 
  • സുശീല ദുഃഖം 

 


Related Questions:

നിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരം ഏത് ?
"നീ നിന്നെയറിയുക, മറ്റുള്ളവരെ സ്നേഹിക്കുക, ദൈവം ഇപ്പോഴും നിൻ്റെ ഹൃദയത്തിൽ വസിക്കും" എന്ന സന്ദേശവുമായി ബന്ധപ്പെട്ട സംഘടന ഏത് ?
ശ്രീനാരായണഗുരുവിന്റെ സന്ദേശം പ്രചരിപ്പിച്ച പത്രം :

Which of the following statement regarding Swadesabhimani Ramakrishnapillai is/are correct?

(1) Ramakrishnapillai become the editor of Kerala panjhika newspaper in 1901.

(2)Ramakrishnapillai was arrested and exiled from Travancore in 1910.

(3) Ramakrishnapillai was the founder and publisher of the newspaper Swadesabhimani in 1906.

(4) Ramakrishnapillai was elected to Sreemoolam Assembly from Neyyattinkara in 1908. 

In which year Rabindranath Tagore met Sreenarayana Guru at Sivagiri :