Challenger App

No.1 PSC Learning App

1M+ Downloads
അയ്യത്താൻ ഗോപാലൻ മെഡിക്കൽ ബിരുദം നേടിയത് ഏത് സർവ്വകലാശാലയിൽ നിന്നുമായിരുന്നു ?

Aമദ്രാസ് സർവ്വകലാശാല

Bമൈസൂർ സർവ്വകലാശാല

Cകൊൽക്കത്ത സർവ്വകലാശാല

Dമുംബൈ സർവ്വകലാശാല

Answer:

A. മദ്രാസ് സർവ്വകലാശാല

Read Explanation:

അയ്യത്താൻ ഗോപാലൻ

  • ജനനം : 1861, മാർച്ച് 3
  • ജന്മ സ്ഥലം : തലശ്ശേരി, കണ്ണൂർ 
  • അച്ഛന്റെ പേര് : അയ്യത്താൻ ചന്ദൻ
  • അമ്മയുടെ പേര് : കല്ലട്ട് ചിരുത്തമ്മാൾ 
  • പത്നി : കൗസല്യ
  • മരണം : 1948,മെയ്

  • മലബാറിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി 
  • 1888 ൽ മദ്രാസ് യൂണിവേർസിറ്റിയിൽ നിന്നുമാണ് അദ്ദേഹം  മെഡിക്കൽ ബിരുദം നേടിയത് . 
  • ജാത്യാഭിമാനത്തിന്റെ  പ്രതീകമായിരുന്ന കുടുമ മുറിച്ചു കളഞ്ഞതിന്റെ പേരിൽ മാതൃ ഗൃഹത്തിൽ നിന്ന് പുറത്താക്കപ്പെട്ട നവോത്ഥാന നായകൻ
  • “സുഗുണ വർദ്ധിനി” എന്ന സംഘടന സ്ഥാപിച്ച വ്യക്തി. 
  • ദളിതരുടെ വിദ്യാഭ്യാസത്തിനായി കോഴിക്കോട് സ്കൂൾ ആരംഭിച്ച നവോത്ഥാന നായകൻ
  • അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നത് : കോഴിക്കോട്
  • “റാവു സാഹിബ്” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : അയ്യത്താൻ ഗോപാലൻ. 
  • ബ്രിട്ടീഷുകാർ “റാവു സാഹിബ്” എന്ന ബഹുമതി നൽകി അയ്യത്താൻ ഗോപാലനെ ആദരിച്ചത് : 1917 
  • രാജാറാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ (1898). 
  • “ബ്രഹ്മസമാജത്തിന്റെ ബൈബിൾ” എന്നറിയപ്പെടുന്ന ദേവേന്ദ്രനാഥ ടാഗോർ രചിച്ച “ബ്രഹ്മ ധർമ്മ” എന്ന കൃതി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത വ്യക്തി

അയ്യത്താൻ ഗോപാലൻ രചിച്ച നാടകങ്ങൾ

  • സാരഞ്ജനി പരിണയം 
  • സുശീല ദുഃഖം 

 


Related Questions:

വാഗ്ഭടാനന്ദന്റെ "ശിവയോഗവിലാസം' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പേര് ?
കുഞ്ഞൻപിള്ള എന്ന ബാല്യകാല നാമം ഉണ്ടായിരുന്ന നവോത്ഥാന നായകൻ?

താഴെ നൽകിയിരിക്കുന്ന സൂചനകളിൽ നിന്ന് നവോത്ഥാന നായകനെ തിരിച്ചറിയുക:

1."സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ." എന്ന് പ്രസ്താവിച്ച നവോത്ഥാന നായകൻ.

2.ഇദ്ദേഹത്തെ 1922ൽ  രവീന്ദ്രനാഥ ടാഗോർ സന്ദർശിക്കുകയുണ്ടായി.

3.''ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു", എന്ന് ഇദ്ദേഹവുമായുള്ള കൂടികാഴ്ചയെപ്പറ്റി ദീനബന്ധു സി.എഫ്.ആൻഡ്രൂസ് വർണ്ണിച്ചു.

4.ഇദ്ദേഹത്തെ ''രണ്ടാം ബുദ്ധൻ'' എന്ന് മഹാകവി ജി.ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ചു.

കോഴിക്കോട് ആസ്ഥാനമാക്കി കെ പി കേശവമേനോൻ മാതൃഭൂമി ദിനപത്രം സ്ഥാപിച്ച വർഷം ?
വിദ്യാഭ്യാസ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ചത് ഏത് വർഷമാണ് ?