അയൽക്കാരുമായി നിരന്തരമായുണ്ടാകുന്ന സംഘർഷം ഏതു തരം മാനസികസമ്മർദ്ദത്തിന് ഉദാഹരണമാണ് ?
Aപാരിസ്ഥിതികം
Bസാമ്പത്തികം
Cശാരീരികം
Dസാമൂഹികം
Answer:
D. സാമൂഹികം
Read Explanation:
സമ്മർദ്ദം (Stress)
- വ്യക്തിപരവും സാമൂഹ്യവുമായ യഥാർത്ഥ്യങ്ങളോട് മാനസികാവശങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ അവസ്ഥയായി സമ്മർദത്തെ (stress) നിർവ്വചിക്കാം.
- ഒരു ഭീഷണിയോ വെല്ലുവിളിയോ ആയി കണക്കാക്കുന്ന ഒരു സംഭവത്തിനോ അവസ്ഥയിലോ ഉള്ള നമ്മുടെ മാനസികവും ശാരീരികവുമായ പ്രതികരണമാണ് സമ്മർദ്ദം.
- മാനസിക പിരിമുറുക്കം നിത്യജീവിതത്തിന്റെ ഭാഗമാണ്.
- ചുറ്റുപാടുകളിൽ നിന്നോ, ശരീരത്തിൽ നിന്നോ, ചിന്തകളിൽ നിന്നോ മാനസിക പിരിമുറുക്കം ഉണ്ടായേക്കാം.
മാനസികസമ്മർദ്ദത്തെ പ്രകടിപ്പിക്കുന്ന ഘടകങ്ങൾ (Factors of Stress)
- ആക്രമണം
- ക്ഷീണം
- സങ്കടാവസ്ഥ
- ഏകാഗ്രതകുറവ്
- ഓർമ്മക്കുറവ്
- ക്ഷീണം
സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ (Symptoms of stress)
- ശ്വസിക്കാൻ ബുദ്ധിമുട്ട്
- പാനിക് ആക്രമണങ്ങൾ
- മങ്ങിയ കാഴ്ച
- ഉറക്കപ്രശ്നങ്ങൾ
- ക്ഷീണം
- പേശിവേദനയും തലവേദനയും
- നെഞ്ചുവേദനയും ഉയർന്ന രക്തസമ്മർദ്ദവും
- ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ
വിവിധതരം സമ്മർദം (Classification of stress)
- Acute stress
- Chronic stress
- Episodic acute Stress
- Traumatic Stress
- Environmental Stress
- Occupational Stress
- Relationship Stress