Challenger App

No.1 PSC Learning App

1M+ Downloads
'അരമണിക്കൂർ സമയം കൊണ്ട് ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയാൽ കുറച്ചുനേരം ഗ്രൗണ്ടിൽ കളിക്കാൻ വിടാം'- അധ്യാപകൻ കുട്ടികളോട് പറഞ്ഞു . ഇവിടെ അധ്യാപകൻ സ്വീകരിച്ച യുക്തി ?

Aആഗമന യുക്തി

Bനിഗമന യുക്തി

Cസോപാധിക യുക്തി

Dസദൃശ്യ യുക്തി

Answer:

C. സോപാധിക യുക്തി

Read Explanation:

  • യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്ന രീതിയെയാണ് യുക്തി അഥവാ ലോജിക്ക് എന്ന് പറയുന്നത്.
  • ഇംഗ്ലീഷിലെ ലോജിക് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ (λογική) ലോഗോസ് എന്ന വാക്കിൽ നിന്നാണുണ്ടായത്.
  • ലോഗോസ് എന്ന വാക്കിന്റെ അർത്ഥം യുക്തിപൂർവം ചിന്തിക്കുക എന്നാണ്. 
  • ഒരു പ്രശ്നത്തിന്റെ പരിഹരണത്തിനായി മുൻകാല അനുഭവങ്ങളെ ഉൾപ്പെടുത്തി ചിന്തിക്കുന്ന പ്രക്രിയയാണ് യുക്തിചിന്ത
  • യുക്തിയുടെ ഉപയോഗത്തിന്റെ പഠനത്തെ തർക്കശാസ്ത്രം എന്ന് പറയുന്നു.
  • യുക്തിയുടെ പ്രയോഗത്തെ രണ്ട് വിഭാഗങ്ങളായി തരം തിരിക്കാം : തത്ത്വശാസ്ത്രപരമായതും, ഗണിതശാസ്ത്രപരമായതും.

Related Questions:

താഴെപ്പറയുന്നവയിൽ നോം ചോംസ്കിയു മായി ബന്ധപ്പെട്ട ശരിയായ സൂചന ഏത് ?
ഓർമ്മകൾ സൃഷ്ടിക്കുന്നതിനായി വിവരങ്ങളിൽ മനസ്സ് കേന്ദ്രീകരിക്കാൻ ......... ആളുകളെ അനുവദിക്കുന്നു.

താഴെപ്പറയുന്നവയിൽ നിന്നും ഹ്രസ്വകാല ഓർമയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. സംഭവപരമായ ഓർമ (Episodic Memory) ഹ്രസ്വകാല ഓർമയിൽ ഉൾപ്പെടുന്നു.
  2. ഒരു പ്രത്യേക സമയത്ത് ബോധമനസിലുള്ള കാര്യമാണിത്.
  3. ഹ്രസ്വകാല ഓർമയിൽ നിലനിൽക്കുന്ന കാര്യങ്ങളെ ദീർഘകാല ഓർമയിലേക്ക് മാറ്റിയില്ലെങ്കിൽ മറവി സംഭവിക്കുന്നു.
  4. ഓർമയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു.
  5. ക്ലാസിൽ നോട്ട് കുറിക്കുക, ആവർത്തിച്ച് ചൊല്ലുക, വീണ്ടും പ്രവർത്തിക്കുക തുടങ്ങിയവ ഹ്രസ്വകാല ഓർമയെ ഉദ്ദീപിപിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ്.
    സ്വയം ഭാഷണത്തെ സംബന്ധിച്ച പിയാഷെയുടെ നിലപാടിന് ഏറ്റവും യോജിച്ച പ്രസ്താവന ഏത് ?
    Getting information out of memory is called: