Challenger App

No.1 PSC Learning App

1M+ Downloads

അരിസ്റ്റോട്ടിലിനെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:

  1. ജീവശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നു.
  2. ജീവികളെ ചുവന്ന രക്തമുള്ളവ, അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു
  3. സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്നു തരം തിരിച്ചു

    Ai, iii

    Bi, ii എന്നിവ

    Cii മാത്രം

    Dii, iii എന്നിവ

    Answer:

    B. i, ii എന്നിവ

    Read Explanation:

    വർഗീകരണശാസ്ത്രത്തിൽ  ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മറ്റ്  ചില ശാസ്ത്രജ്ഞർ :

    • ജോൺ റേ (ഇംഗ്ലണ്ട്)
      • 'ഹിസ്റ്റോറിയ ജനറാലിസ് പ്ലാൻറേറം' എന്ന പുസ്‌തകം രചിച്ച പ്രശസ്ത സസ്യശാസ്ത്രജ്ഞൻ
      • 18000 ലധികം സസ്യങ്ങളെക്കുറിച്ച് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
      • 'സ്‌പീഷീസ്' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ. 
    • അരിസ്റ്റോട്ടിൽ (ഗ്രീസ്)
      • ജീവശാസ്ത്രത്തിന്റെ പിതാവ്.
      • ജീവികളെ ചുവന്ന രക്തമുള്ളവ, അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു

    • ചരകൻ (ഇന്ത്യ)
      • ആയുർവേദത്തിന്റെ പിതാവ്.
      • ഇരുനൂറോളം സസ്യ-ജന്തു ജാലങ്ങളെ ഉൾപ്പെടുത്തി "ചരകസംഹിത' എന്ന ഗ്രന്ഥം രചിച്ചു.

    • തിയോഫ്രാസ്റ്റസ് (ഗ്രീസ്)
      • സസ്യശാസ്‌ത്രത്തിന്റെ പിതാവ്.
      • സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്നു തരം തിരിച്ചു

    • കാൾ ലിനേയസ് (സ്വീഡൻ)
      • ആധുനിക വർഗീകരണശാസ്ത്ര ത്തിന്റെ പിതാവ് എന്നറിയപ്പെടു ന്നു.
      • വ്യത്യസ്‌ത വർഗീകരണതലങ്ങൾ നിർദേശിച്ചു.
      • ജീവികൾക്ക് ശാസ്ത്രീയനാമം നൽകുന്ന ദ്വിനാമപദ്ധതി ആവിഷ്കരിച്ചു.

    Related Questions:

    ഫോട്ടോസിന്തറ്റിക് പ്രോട്ടിസ്റ്റായിൽ ഉൾപെടുന്നവ ആരെല്ലാം?

    1. പ്രോട്ടോസോവകൾ
    2. യൂഗ്ലിനോയിഡുകൾ
    3. ഡൈനിഫ്‌ളേജലേറ്റുകൾ
    4. ക്രൈസോഫ്യ്റ്റുകൾ
      പെനിയസിന്റെ സെഫാലോത്തോറാക്സിനെ മൂടുന്ന കഠിനമായ എക്സോസ്കെലിറ്റൺ ഏത് പേരിലാണ് അറിയപ്പെടുന്നത്?
      സ്റ്റാർ ഫിഷ് ഏത് ക്ലാസ്സിലെ അംഗമാണ് ?
      The largest phylum of Animal kingdom
      ഫംഗസുകളുടെ കോശഭിത്തി കൈറ്റിൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഊമിസെറ്റുകളിൽ ഒഴികെ, ഇവയിൽ _______________ ഉണ്ട്