App Logo

No.1 PSC Learning App

1M+ Downloads
അറസ്റ്റ് ചെയ്തയാളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 55

Bസെക്ഷൻ 45

Cസെക്ഷൻ 53

Dസെക്ഷൻ 52

Answer:

C. സെക്ഷൻ 53

Read Explanation:

BNSS-section - 53

examination of arrested person by medical officer

[അറസ്‌റ്റ് ചെയ്‌തയാളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നത്.]

  • 53 (1) - ഏതെങ്കിലും വ്യക്തി അറസ്റ്റിലായാൽ, അയാളെ കേന്ദ്ര സർക്കാരിൻ്റെയോ സംസ്ഥാന സർക്കാരിന്റെയോ കീഴിലുള്ള medical officer പരിശോധിക്കേണ്ടതാണ് . കൂടാതെ , മെഡിക്കൽ ഓഫീസർ ലഭ്യമല്ല എങ്കിൽ അറസ്റ്റ് നടന്ന ഉടനെ ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ അയാളെ പരിശോധിക്കേണ്ടതാണ്.

  • എന്നാൽ, മെഡിക്കൽ ഓഫീസർക്കോ, രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ചികിത്സകനോ അയാളെ ഒരിക്കൽ കൂടി പരിശോധിക്കണം എന്ന് അഭിപ്രായമുണ്ടെങ്കിൽ ,അയാൾക്ക് അത് ചെയ്യാം

  • കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ഒരു സ്ത്രീയാണെങ്കിൽ ഒരു വനിതാ മെഡിക്കൽ ഓഫീസറോ, വനിതാ മെഡിക്കൽ ഓഫീസർ ലഭ്യമല്ല എങ്കിൽ ഒരു വനിതാ ചികിത്സകയോ മാത്രമേ ദേഹപരിശോധന നടത്താൻ പാടുള്ളൂ.

  • 53(2) - അറസ്റ്റിലായ വ്യക്തിയെ പരിശോധിക്കുന്ന മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ, ഒരു രജിസ്‌റ്റർ ചെയ്‌ത മെഡിക്കൽ പ്രാക്ടീഷണർ പരിശോധനയുടെ കൃത്യമായ രേഖ തയ്യാറാക്കുകയും, അതിൽ അറസ്റ്റിലായ വ്യക്തിയുടെ ഏതെങ്കിലും മുറിവുകളോ ആക്രമണത്തിൻ്റെ അടയാളങ്ങളോ ഉണ്ടെങ്കിൽ ഏകദേശ സമയം ഉൾപ്പെടെ രേഖപ്പെടുത്തേണ്ടതാണ്.


Related Questions:

ഹാജരാക്കപ്പെട്ട രേഖ പിടിച്ചെടുക്കാനുള്ള അധികാരത്തെപ്പറ്റി പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
കൊഗ്നൈസബിൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിവരങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അറസ്‌റ്റിലായ വ്യക്തിയെ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ജാമ്യം വാങ്ങണമെന്ന് നിർദ്ദേശിക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ബലാത്സംഗകുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികളിൽ ചികിത്സകൻ്റെ പരിശോധനയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?