App Logo

No.1 PSC Learning App

1M+ Downloads
അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?

Aറൂഥർ ഫോർഡ്

Bജോസഫ് പ്രീസ്റ്റ്ലി

Cജോൺ ഡാൽട്ടൻ

Dകാൾ ഷീലെ

Answer:

C. ജോൺ ഡാൽട്ടൻ

Read Explanation:

ആറ്റോമിക സിദ്ധാന്തം

  • ദ്രവ്യം(Matter) ആറ്റങ്ങൾ എന്നറിയപ്പെടുന്ന കണങ്ങളാൽ നിർമ്മിതമാണെന്ന ശാസ്ത്രീയ സിദ്ധാന്തമാണ് ആറ്റോമിക സിദ്ധാന്തം.
  • ജോൺ ഡാൽട്ടനാണ് അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് 
  • 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപീകരിച്ച ഡാൽട്ടന്റെ ആറ്റോമിക് സിദ്ധാന്തം, ദ്രവ്യത്തിന്റെ ഘടനയെയും സ്വഭാവത്തെയും കുറിച്ചുള്ള ആധുനിക ഗ്രാഹ്യത്തിന് അടിത്തറയിട്ടു. 
  • 1808 ൽ ഡാൾട്ടൺ പ്രസിദ്ധീകരിച്ച രസതന്ത്ര ദർശനത്തിലെ ഒരു പുതിയ സമ്പ്രദായം' (A new system of chemical philosophy) എന്ന പ്രസിദ്ധീകരണത്തിലാണ് അറ്റോമിക സിദ്ധാന്തത്തെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്

ജോൺ ഡാൾട്ടന്റെ ആറ്റോമിക സിദ്ധാന്തത്തിലെ മുഖ്യ വസ്തുതകൾ :

  • എല്ലാ പദാർത്ഥങ്ങളും ആറ്റം എന്നു പറയുന്ന അതിസൂക്ഷ്മ കണങ്ങളാൽ നിർമ്മിതമാണ്.
  • രാസപ്രവർത്തനവേളയിൽ ആറ്റത്തെ വിഭജി ക്കാൻ കഴിയില്ല
  • അതുപോലെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല.
  • ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം ഗുണത്തിലും വലുപ്പത്തിലും മാസിലും സമാനമായിരിക്കും.
  • വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ വ്യത്യസ്ത ഗുണങ്ങളും മാസും ഉള്ളവയായിരിക്കും.
  • രാസപ്രവർത്തനത്തിലേർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
  • രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങൾ ലളിതമായ അനുപാതത്തിൽ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാകുന്നത്.

Related Questions:

The nuclear particles which are assumed to hold the nucleons together are ?
എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് ആര് ?
ട്രിഷിയം ന്യൂക്ലിയസിലുളള ന്യൂട്രോണുകളുടെ എണ്ണം
K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

റൂഥർഫോർഡിന്റെ ആറ്റം മാതൃക കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. ആറ്റത്തിനു ഒരു കേന്ദ്രം ഉണ്ട്
  2. ഇലക്ട്രോണുകൾ ഷെല്ലിൽ ന്യൂക്ലിയസിനെ ചുറ്റുന്നു 
  3. പോസിറ്റീവ് ചാർജുള്ള  പുഡിങ് ഗിൽ അങ്ങിങ്ങായി നെഗറ്റീവ് ചാർജുള്ള പ്ലം മുകൾ വച്ചിരിക്കുന്നതു പോലെയാണ്  ഇതിന്റെ രൂപം .
  4. ഗോളാകൃതിയിലുള്ള പോസിറ്റീവ് ചാർജിൽ  നെഗറ്റീവ് ചാർജുള്ള കണികകൾ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു.