App Logo

No.1 PSC Learning App

1M+ Downloads
അവസാനത്തെ റഷ്യൻ ചക്രവർത്തിയായിരുന്ന സാർ നിക്കോളാസ് രണ്ടാമൻ്റെ ഭരണ കാലഘട്ടം?

A1894 മുതൽ 1917 വരെ

B1892 മുതൽ 1910 വരെ

C1897 മുതൽ 1917 വരെ

D1899 മുതൽ 1917 വരെ

Answer:

A. 1894 മുതൽ 1917 വരെ

Read Explanation:

സാർ നിക്കോളാസ് രണ്ടാമൻ 

  • 1894 മുതൽ 1917 വരെ നീണ്ടുനിന്ന സാർ നിക്കോളാസ് രണ്ടാമൻ്റെ ഭരണകാലത്ത്, സാമ്രാജ്യത്തിനുള്ളിൽ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പിരിമുറുക്കം രൂക്ഷമാക്കുന്ന സ്വേച്ഛാധിപത്യ വാഴ്ച പൂർവാധികം ശക്തി പ്രാപിച്ചു
  • റഷ്യയുടെ സമ്പൂർണ്ണ ഭരണാധികാരി ആയിരുന്നിട്ടും, നിക്കോളാസ് രണ്ടാമൻ്റെ നേതൃത്വത്തിന് നിരവധി പോരായ്മകളും പരാജയങ്ങളും ഉണ്ടായിരുന്നു
  • അത് ആത്യന്തികമായി റൊമാനോവ് രാജവംശത്തിൻ്റെയും റഷ്യൻ സാമ്രാജ്യത്തിൻ്റെയും പതനത്തിന് കാരണമായി.
  • അവിശ്വസ്തരും അഴിമതിക്കാരുമായ മന്ത്രിമാരുടെ സ്വാധീനവലയത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണം 
  • ചക്രവർത്തി ജനങ്ങൾക്ക് പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.
  • പത്രങ്ങളുടെ മേൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തി.
  • രാഷ്ട്രീയ സംഘടനകൾ രൂപീകരിക്കാനുള്ള അവകാശനിഷേധിച്ചു, പ്രതിയോഗികളെ തന്നിഷ്ടം പോലെ അറസ്റ്റ് ചെയ്തു തടവിലാക്കി, മതസ്വാതന്ത്ര്യം പോലും അനുവദിച്ചിരുന്നില്ല

Related Questions:

When did the Bolshevik Party seize power in Russia?
ഒക്ടോബർ വിപ്ലവനാന്തരം റഷ്യയിൽ നടന്ന ആഭ്യന്തരയുദ്ധത്തിൽ ബോൾഷെവിക് സർക്കാരിൻ്റെ പ്രാഥമിക എതിരാളികൾ അറിയപ്പെട്ടിരുന്ന പേര്?
Who was the Emperor of Russia when Russian revolution started?
നാലാം ഇന്റർനാഷണൽ രൂപീകൃതമായ വർഷം ഏതാണ് ?
തൊഴിലാളി യൂണിയനുകൾക്ക് നിയമപരമായ സ്വാതന്ത്ര്യം ലഭിച്ച വർഷം ?