അസ്‌തെനോസ്ഫിയർ ഏത് അവസ്ഥയിലാണുള്ളത് ?
Aഖരം
Bദ്രാവകം
Cപ്ലാസ്മ
Dഅർദ്ധ ദ്രാവകാവസ്ഥ
Answer:
D. അർദ്ധ ദ്രാവകാവസ്ഥ
Read Explanation:
അസ്തെനോസ്ഫിയർ
ശിലാമണ്ഡലത്തിന് താഴെ കാണപ്പെടുന്ന മാൻ്റിലിൻ്റെ ഭാഗമാണിത്.
ദുർബലവും ബാഹ്യസമ്മർദ്ദ ബലത്തിന് വിധേയമാകുമ്പോൾ രൂപം മാറ്റത്തിന് വിധേയമാകുന്ന സ്വഭാവം പ്രദർശിപ്പിക്കുന്നതുമായ മണ്ഡലമാണിത്.
'അസ്തെനോ' എന്നാൽ ദുർബലമായത് എന്നാണർത്ഥം.
അർദ്ധ ദ്രാവകാവസ്ഥയിലാണ് അസ്തെനോസ്ഫിയർ സ്ഥിതിചെയ്യുന്നത്.
അസ്തെനോസ്ഫിയറിൻ്റെ രാസഘടന ശിലാമണ്ഡലത്തിനോട് സാമ്യമുള്ളതാണ്.
മാഗ്മയുടെ ഉറവിടമാണ് അസ്തെനോസ്ഫിയർ.
ദ്രാവകങ്ങളുടെ സാന്നിധ്യവും മർദ്ദത്തിന്റെ കുറവുമാണ് അസ്തെനോസ്ഫിയറിന്റെ ഉരുകലിന് ആക്കം കൂട്ടുന്നത്.