Challenger App

No.1 PSC Learning App

1M+ Downloads
ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ സ്ഥാപകന്‍ ?

Aഹെന്‍ട്രി ഡുനന്‍റ്

Bവുഡ്റോ വില്‍സണ്‍

Cപീറ്റര്‍ ബെനൻസൺ

Dഅമര്‍ത്യാസന്‍

Answer:

C. പീറ്റര്‍ ബെനൻസൺ

Read Explanation:

ആംനെസ്റ്റി ഇന്റർനാഷണൽ 

  • മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 1961 ലാണ് ആംനെസ്റ്റി ഇന്റർനാഷണൽ ആരംഭിച്ചത്.
  • ബ്രിട്ടീഷ് അഭിഭാഷകനായ പീറ്റർ ബെനൻസണാണ് സംഘടനയുടെ സ്ഥാപകൻ 
  • ലണ്ടനാണ് ആസ്ഥാനം.
  • 'പൊതുമാപ്പ്' എന്നാണ് 'ആംനെസ്റ്റി' എന്ന വാക്കിന്റെ അർഥം.
  • മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇവർ ശക്തമായി പോരാടുന്നു.
  • 150 രാജ്യങ്ങളിൽ നിന്നായി 12 ലക്ഷത്തോളം അംഗങ്ങൾ ഈ സംഘടനയിലുണ്ട്.
  • 1977 ലെ സമാധാനത്തിനുള്ള നൊബേൽ ഈ സംഘടന നേടി
  • 1978 ൽ മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് യു.എൻ അവാർഡും നേടി 
  • ആംനെസ്റ്റി ഇന്റർനാഷണലിന്റെ മുദ്രാവാക്യം - "ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കത്തിക്കുന്നതാണ്"

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.യു.എൻ പൊതുസഭ ആറാമത്തെ ഔദ്യോഗിക ഭാഷയായി അറബിക് ഉൾപ്പെടുത്തിയ വർഷം 1975 ആണ്.

2.ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ സംസ്കൃതം ആണ്.

ആഗോള വൽക്കരണം ത്വരിതപ്പെടുത്തുന്ന സംഘടന
യു.എൻ ഇന്റർനാഷണൽ ഇയർ ഓഫ് സസ്‌റ്റൈനബിൾ ടൂറിസം ഫോർ ഡവലപ്‌മെന്റ് ആയി ആചരിച്ചത് ഏത് വർഷം ?
'ലോക സോഷ്യൽ ഫോറം' ആദ്യമായി സമ്മേളിച്ചത് എവിടെ വച്ചാണ് ?
യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന ഏത് ?