Challenger App

No.1 PSC Learning App

1M+ Downloads
ആഗോളതാപനത്തിന് കാരണമാകുന്ന വികിരണം ഏതാണ്?

Aഅൾട്രാവയലറ്റ്

Bഇൻഫ്രാറെഡ്

Cറേഡിയോ വികിരണം

Dദൃശ്യപ്രകാശം

Answer:

B. ഇൻഫ്രാറെഡ്

Read Explanation:

ആഗോളതാപനം (Global Warming):

  • സൂര്യൻ എല്ലാ ദിശകളിലേക്കും തുടർച്ചയായി സൗരവികിരണം അയയ്ക്കുന്നു.
  • ഭൂമിയുടെ ഉപരിതലത്തിലും, അന്തരീക്ഷത്തിലും എത്തുന്ന സൂര്യപ്രകാശം ആഗിരണം ചെയ്യപ്പെടുകയോ, പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നു.
  • അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ (ജല നീരാവി, കാർബൺ ഡൈ ഓക്സൈഡ് എന്നിവ) ഭൂമിയിൽ നിന്ന് പുറപ്പെടുവിക്കുന്ന ലോംഗ് വേവ് ഇൻഫ്രാറെഡ് വികിരണത്തിന്റെ ഭൂരിഭാഗവും ആഗിരണം ചെയ്യുന്നു. 
  • ഇത് താഴ്ന്ന അന്തരീക്ഷത്തെ ചൂടാക്കുന്നു.
  • ചൂടായ അന്തരീക്ഷം ദീർഘതരംഗ വികിരണം പുറപ്പെടുവിക്കുന്നു. 
  • അവയിൽ ചിലത് ഭൂമിയുടെ ഉപരിതലത്തിലേക്ക് വികിരണം ചെയ്യപ്പെടുന്നു.   
  • കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത വർദ്ധിക്കുന്നത് കാരണം, പുറന്തള്ളുന്ന വികിരണത്തിന്റെ പുറത്തേക്കുള്ള കടന്നു പോക്ക്, പരിമിതപ്പെടുത്തുന്നു.
  • ഇതിലൂടെ, താഴ്ന്ന അന്തരീക്ഷത്തിന്റെ താപനില വർദ്ധിക്കുന്നു.
  • അതിന്റെ ഫലമായി "ആഗോളതാപനം" അല്ലെങ്കിൽ, 'ആഗോള കാലാവസ്ഥാ വ്യതിയാനം' സംഭവിക്കുന്നു.

Related Questions:

ഓസോണിനെ ഏറ്റവുംകൂടുതൽ നശിപ്പിക്കുന്ന വാതകം ഏത്?
ഹരിതഹൃഹ വാതകങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രധാന ഉച്ചകോടിയായ ക്യോട്ടോ പ്രോട്ടോകോൾ നടന്നത് ഏത് രാജ്യത്താണ് ?
ഏറ്റവും കൂടിയ അനുപാതത്തിൽ ആഗോള താപനത്തിനു കാരണമാകുന്ന ഹരിതഗൃഹ പ്രഭാവം ഏത് ?
The uncontrolled rise in temperature due to the effect of Greenhouse gases is called?
The animal which is highly affected by global warming and often represented as an icon of the consequences of global warming is?