Challenger App

No.1 PSC Learning App

1M+ Downloads
ആണവനിലയങ്ങളിൽ ഇന്ധനം ആയി ഉപയോഗിക്കുന്ന യുറേനിയം ഐസോടോപ്പ് ഏതാണ് ?

Aയുറേനിയം -235

Bയുറേനിയം - 236

Cയുറേനിയം - 238

Dയുറേനിയം - 240

Answer:

A. യുറേനിയം -235

Read Explanation:

യുറേനിയം സമ്പുഷ്ടീകരണം (Uranium Enrichment):

  • യുറേനിയം-238 വിഘടനത്തിന് വിധേയമാകുന്നില്ല, അതിനാൽ ആണവ റിയാക്ടറുകൾക്ക് ഇന്ധനമായി ഉപയോഗിക്കാൻ കഴിയില്ല.        
  • യുറേനിയം-238 നീക്കം ചെയ്യുകയും, യുറേനിയം-235 ന്റെ അനുപാതം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനെയാണ്, യുറേനിയം സമ്പുഷ്ടീകരണം എന്ന് പറയുന്നത്.

യുറേനിയം -235 ന്റെ ഉപയോഗം:

  •   യുറേനിയം -235 ന്റെ കൂടുതൽ അനുപാതം അടങ്ങിയിരിക്കുന്ന ഉയർന്ന സമ്പുഷ്ടമായ യുറേനിയം (HEU), ആണവ അന്തർ വാഹിനികളുടെ റിയാക്ടറുകളിലും, ഗവേഷണ റിയാക്ടറുകളിലും, ആണവായുധങ്ങളിലും ഉപയോഗിക്കുന്നു.

ന്യൂക്ലിയർ റിയാക്ചെടറിലെ ചെയിൻ റിയാക്ഷൻ (Chain Reaction in Nuclear Reactors):

  • യുറേനിയം-235 വിഘടനത്തിൽ നിന്നുള്ള ഒരു ന്യൂട്രോൺ, മറ്റൊരു ന്യൂക്ലിയസിൽ തട്ടി അതിനെ വിഘടനത്തിന് കാരണമാകുന്നു
  • തുടർന്ന് ചെയിൻ റിയാക്ഷൻ തുടരുന്നു 

ക്രിട്ടികൽ റിയാക്ഷൻ (Critical Reaction):

  •   ഇങ്ങനെ ഉള്ള ഒരു ചെയിൻ റിയാക്ഷൻ സ്ഥിരതയോട് കൂടി നിലനിൽക്കുന്നുവെങ്കിൽ,     അതിനെ ക്രിട്ടികൽ റിയാക്ഷൻ എന്ന് പറയുന്നു. 

ക്രിട്ടികൽ പിണ്ഡം (Crtical Mass):

  •  ഇങ്ങനെ ഒരു  ക്രിട്ടികൽ റിയാക്ഷൻ അവസ്ഥ സൃഷ്ടിക്കാൻ ആവശ്യമായ 235U പിണ്ഡത്തെയാണ്, ക്രിട്ടികൽ പിണ്ഡം എന്ന് വിളിക്കുന്നത്. 

Related Questions:

ബോറിന്റെ മാതൃകയ്ക്ക് ______ കൊണ്ട് തന്മാത്രകൾ രൂപപ്പെടുത്താനുള്ള ആറ്റങ്ങളുടെ കഴിവ് വിശദീകരിക്കാൻ കഴിഞ്ഞില്ല.
ഒരു ആറ്റത്തിന്റെ ആറ്റോമിക നമ്പർ 13 ഉം അതിൻറെ മാസ് നമ്പർ 27 ഉം ആണ് അങ്ങനെയെങ്കിൽ ആറ്റത്തിന്റെ ന്യൂട്രോണുകളുടെ എണ്ണം എത്ര ?
പഞ്ചസാരയിലെ ഘടക മൂലകങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ക്ലോറിൻ ആറ്റത്തിലെ അഞ്ചാമത്തെ പരിക്രമണപഥത്തിന്റെയും ഹീലിയം ആറ്റത്തിലെ മൂന്നാമത്തെ പരിക്രമണപഥത്തിന്റെയും ആറ്റോമിക് ആരത്തിന്റെ അനുപാതം എത്രയാണ്?
ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വമനുസരിച്ച്, ആപേക്ഷിക ആവേഗവും ആപേക്ഷിക സ്ഥാനവും തമ്മിലുള്ള ബന്ധം __________ ആണ്.