ആദിരൂപങ്ങൾ (Archetypes) എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞൻ
Aകാൾ ഗുസ്താവ് യുങ്
Bസിഗ്മണ്ട് ഫ്രോയിഡ്
Cബി എഫ് സ്കിന്നർ
Dനോം ചോസ്ക്കി
Answer:
A. കാൾ ഗുസ്താവ് യുങ്
Read Explanation:
കാൾ ഗുസ്താഫ് യുങ്‍ (Carl Gustav Jung) സ്വിറ്റ്സർലൻഡ് കാരനായ ലോകപ്രശസ്ത ചിന്തകനും മനഃശാസ്ത്രജ്ഞനുമായിരുന്നു.
വിശകലന മനശാസ്ത്രത്തിൻറെ (അനലിറ്റിക്കൽ സൈക്കോളജി) പിതാവ് എന്ന് അറിയപ്പെടുന്ന യുങ്ങ്‍, സിഗ്മണ്ട് ഫ്രോയിഡിനു ശേഷം ലോകത്ത് ഏറ്റവും പ്രശസ്തനായ മനഃശാസ്ത്രജ്ഞൻ ആണ്.
മനുഷ്യമനസ്സിന്റെ ഘടനയ്ക്ക് മൂന്നു ഭാഗങ്ങളുണ്ടെന്നു യുങിന്റെ സിദ്ധാന്തങ്ങൾ പറയുന്നു.
അവ അഹം , വൈയക്തികാബോധം , സഞ്ചിതാബോധം എന്നിങ്ങനെയാണ്.
ബോധമനസാണ് അഹം. ഓർമ്മകളും അടിച്ചമർത്തപ്പെട്ട വികാരങ്ങളും അടിഞ്ഞുകൂടിക്കിടക്കുന്ന അബോധമനസാണ് വൈയക്തികതാ ബോധം. മനുഷ്യന് പൊതുവായിട്ടുള്ളതാണ് സഞ്ചിതാബോധം. ഇത് എല്ലാ മനുഷ്യരിലും ഉണ്ടാവും.