ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?
Aപ്രീ-പ്രൈമറി
Bപ്രൈമറി
Cഹോം
Dഅങ്കണവാടി
Answer:
C. ഹോം
Read Explanation:
കുടുംബം (Family)
- വിദ്യാഭ്യാസത്തിനുള്ള പ്രാഥമിക ഏജൻസിയായി കരുതപ്പെടുന്നത് - കുടുംബം
- സമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ പ്രാഥമിക സംഘമാണ് - കുടുംബം
- Family എന്ന പദം രൂപം കൊണ്ടത് ഭൃത്യൻ എന്നർത്ഥം വരുന്ന Famulus എന്ന റോമൻ പദത്തിൽ നിന്നാണ്.
കുടുംബത്തിന്റെ വിദ്യാഭ്യാസ ധർമ്മങ്ങൾ :-
- സമൂഹവത്കരണം
- സംസ്കൃതീകരണം (Acculturation)
- സ്വഭാവരൂപവത്കരണം
- വ്യക്തിത്വ വികസനം
- സാന്മാർഗികവും മതപരവുമായ വിദ്യാഭ്യാസത്തിന്റെ കേന്ദ്രം
- ആദ്യകാല വിദ്യാഭ്യാസത്തിന്റെ ഏജൻസി
- വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുക.