Challenger App

No.1 PSC Learning App

1M+ Downloads
  1. ആദ്യത്തെ സർജിക്കൽ ആന്റി സെപ്റ്റിക് എന്നറിയപ്പെടുന്ന ഫീനോൾ രാസപരമായി കാർബോളിക് ആസിഡാണ് 
  2. സൾഫ്യൂരിക് അസിഡിനെക്കാൾ 100 % വീര്യം കൂടുതലുള്ള ആസിഡുകളെയാണ് സൂപ്പർ ആസിഡുകൾ എന്ന് വിളിക്കുന്നത് 
  3. ആസിഡുകൾ ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല നിറമാക്കും 
  4. ആസിഡിന്റെ സ്വഭാവം കാണിക്കുന്ന ഹൈഡ്രജൻ അയോൺ ഇല്ലാത്ത സംയുക്തമാണ് ലൂയിസ് ആസിഡുകൾ  

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

A1 , 4

B2 , 3 , 4

C1 , 3 , 4

Dഇവയെല്ലാം ശരിയാണ്

Answer:

A. 1 , 4

Read Explanation:

  • ആദ്യത്തെ സർജിക്കൽ ആന്റി സെപ്റ്റിക് എന്നറിയപ്പെടുന്ന ഫീനോൾ രാസപരമായി കാർബോളിക് ആസിഡാണ്

  • സാധാരണയായി, 100% ശുദ്ധമായ സൾഫ്യൂരിക് ആസിഡിനേക്കാൾ വീര്യം കൂടിയ ഏത് ആസിഡിനെയും സൂപ്പർ ആസിഡ് എന്ന് പറയാം.

  • ആസിഡുകൾ നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് നിറമാക്കും

  • ആസിഡിന്റെ സ്വഭാവം കാണിക്കുന്ന ഹൈഡ്രജൻ അയോൺ ഇല്ലാത്ത സംയുക്തമാണ് ലൂയിസ് ആസിഡുകൾ


Related Questions:

താഴെപ്പറയുന്നവയിൽ നിർജലീകരമായി ഉപയോഗിക്കുന്ന ആസിഡ് ഏതാണ്?
സ്വർണ്ണം ലയിക്കുന്ന ' അക്വാറീജിയ ' ഏതൊക്കെ ചേരുന്നതാണ്?
അച്ചാറുകൾ കേടുവരാതെ സൂക്ഷിക്കുന്ന വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരിച്ചറിയുക .

  1. ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ സൂചകങ്ങൾ (Indicators)
  2. ലിറ്റ്‌മസ് പേപ്പർ, ഫിനോൾഫ്‌തലീൻ, മീഥൈൽ ഓറഞ്ച് എന്നിവ ലബോറട്ടറികളിൽ സൂചകങ്ങളായി ഉപയോഗിക്കുന്നു.
  3. മഞ്ഞൾ, ചെമ്പരത്തിപൂവ്, ബീറ്റ്റൂട്ട് തുടങ്ങിയ ധാരാളം സസ്യഭാഗങ്ങൾ സൂചകങ്ങളായി ഉപയോഗിക്കുന്നു
  4. ആസിഡുമായോ ബേസുമായോ സമ്പർക്കം പുലർത്തു മ്പോൾ അതിൻ്റെ നിറത്തിൽ സ്വഭാവപരമായ മാറ്റം കാണിക്കുന്ന ഒരു വസ്‌തുവാണ് സൂചകം.
    ജാം, സ്ക്വാഷ് തുടങ്ങിയവ കേടുകൂടാതിരിക്കാൻ അവയിൽ ചേർക്കുന്ന രാസവസ്തു?