Challenger App

No.1 PSC Learning App

1M+ Downloads
ആദ്യമായി വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്നും മൂലകങ്ങളെ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര് ?

Aജൂലിയസ് പ്ലക്കർ

Bഹെൻറിച്ച് ഗീസ്ലർ

Cമൈക്കൽ ഫാരഡെ

Dസർ ഹംഫ്രി ഡേവി

Answer:

D. സർ ഹംഫ്രി ഡേവി

Read Explanation:

സർ ഹംഫ്രി ഡേവി (1778-1829):

  • വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്നും  മുലകങ്ങൾ  വേർതിരിച്ചെടുത്തു. 
  • പൊട്ടാസ്യം, സോഡിയം, കാൽസ്യം മഗ്നീഷ്യം, സ്റ്റോൺഷ്യം, ബേറിയം, ബോറോൺ എന്നിവയൊക്കെ ഇതിൽപ്പെടുന്നു.
  •  ദ്രാവകങ്ങളിലൂടെ വൈദ്യുതി കടന്നു പോകുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് ഇദ്ദേഹം എറ്റെടുത്തത്. 
  • ഈ പരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ പദാർഥങ്ങളിൽ വൈദ്യുത ചാർജുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് മനസ്സിലായി.
  • 2 തരം വൈദ്യുത ചാർജുകളാണുള്ളതെന്നും (പോസിറ്റീവ് ചാർജും, നെഗറ്റീവ് ചാർജും) ഈ വൈദ്യുത ചാർജുകളാണ് ഒരു പദാർഥത്തിന് മറ്റൊരു പദാർഥവുമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടാക്കുന്നത് എന്നും അദ്ദേഹം സമർഥിച്ചു.

 


Related Questions:

സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?

മൈക്കൽ ഫാരഡെയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

  1. വൈദ്യുതിയുടെ പിതാവ് എന്നാണ് മൈക്കൽ ഫാരഡെ അറിയപ്പെടുന്നു
  2. വൈദ്യുതി കടത്തിവിട്ട് ചില ദ്രാവകപദാർഥങ്ങളെ അവയുടെ ഘടകങ്ങളാക്കി മാറ്റാമെന്ന് കണ്ടെത്തി (വൈദ്യുതവിശ്ലേഷണം) .
    ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
    ' ഫെറം 'എന്നത് ഏതു മൂലകത്തിൻ്റെ ലാറ്റിൻ നാമം ആണ് ?
    ആറ്റമോസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?