Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക പീരിയോഡിക് നിയമം പ്രസ്താവിക്കുന്നത്, മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതികഗുണങ്ങളും അവയുടെ ---- ന്റെ ആവർത്തന ഫലങ്ങളാണ് എന്നാണ്.

Aഅറ്റോമിക ഭാരം

Bഇലക്ട്രോണുകളുടെ എണ്ണം

Cഅറ്റോമിക നമ്പർ

Dവാലൻസ് ഇലക്ട്രോണുകളുടെ എണ്ണം

Answer:

C. അറ്റോമിക നമ്പർ

Read Explanation:

ആധുനിക പീരിയോഡിക് നിയമം (Modern periodic law):

  • ആധുനിക പീരിയോഡിക് നിയമം പ്രസ്താവിക്കുന്നത്, മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതികഗുണങ്ങളും അവയുടെ അറ്റോമിക നമ്പറിന്റെ ആവർത്തനഫലങ്ങളാണ്.

  • ആധുനിക പീരിയോഡിക് നിയമത്തിന്റെ അടിസ്ഥാനത്തിൽ മോസ്ലി, മൂലകങ്ങളെ അറ്റോമിക നമ്പറിന്റെ ആരോഹണ ക്രമത്തിൽ വിന്യസിക്കുകയും, ആധുനിക പീരിയോഡിക് ടേബിളിന് (Modern periodic table) രൂപം നൽകുകയും ചെയ്തു.


Related Questions:

യുറേനിയം മൂലകത്തിന്റെ അറ്റോമിക നമ്പർ
സംക്രമണ മൂലകങ്ങൾ ----.
ഗോളാകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഹൈഡ്രജൻ ഒരു അലോഹമാണ്
  2. ഹൈഡ്രജൻ ഏകാറ്റോമികമാണ്
  3. മിക്ക പീരിയോഡിക് ടേബിളിലും ഹൈഡ്രജന് ആൽക്കലി ലോഹങ്ങൾക്ക് മുകളിലായാണ് സ്ഥാനം നൽകിയിട്ടുള്ളത്
  4. ഹൈഡ്രജൻ ചില രാസപ്രവർത്തനങ്ങളിൽ ഹാലൊജനുകളെപ്പോലെ ഒരു ഇലക്ട്രോൺ നേടുന്നു
    പീരിയോഡിക് ടേബിളിൽ വിലങ്ങനെയുള്ള നിരകളെ (horizontal rows) ---- എന്നും, കുത്തനെയുള്ള കോളങ്ങളെ (vertical columns) --- എന്നും വിളിക്കുന്നു.