Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷലിൻ്റെ അഭിപ്രായത്തിൽ സാമ്പത്തികശാസ്ത്രം എന്താണ് ?

Aലാഭം ഉണ്ടാക്കുന്നതിനുവേണ്ടി സാധനങ്ങൾ വില്ക്കുന്നയാളെക്കുറിച്ചുള്ള പഠനം

Bമനുഷ്യന്റെ സാധാരണ വ്യാപാരങ്ങളെപ്പറ്റിയുള്ള പഠനം

Cശമ്പളത്തിനുവേണ്ടി സ്വന്തം സേവനങ്ങളെ നല്കുന്നയാളെക്കുറിച്ചുള്ള പഠനം

Dആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങുന്നയാളെക്കുറിച്ചുള്ള പഠനം

Answer:

B. മനുഷ്യന്റെ സാധാരണ വ്യാപാരങ്ങളെപ്പറ്റിയുള്ള പഠനം

Read Explanation:

  • ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷലിൻ്റെ അഭിപ്രായത്തിൽ മനുഷ്യന്റെ സാധാരണ വ്യാപാരങ്ങളെപ്പറ്റിയുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം. 

  • ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങുന്നയാളാണ് ഉപഭോക്താവ് (Consumer),

  • ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി സാധനങ്ങൾ വില്ക്കുന്നയാളാണ് വില്പനക്കാരൻ (Seller).

  • ഉപഭോഗത്തിനാവശ്യമായ സാധനങ്ങൾ ഉല്പാദിപ്പിക്കുന്നയാളാണ് ഉല്പാദകൻ (Producer).

  • ശമ്പളത്തിനുവേണ്ടി സ്വന്തം സേവനങ്ങളെ നല്കുന്നയാളാണ് സേവനദാതാവ് (service pro-viders). (ഡോക്ട‌ർ, വക്കീൽ, ടാക്സി ഡ്രൈവർ എന്നിവ ഉദാഹരണങ്ങളാണ്).

  • മേൽ പ്രസ്താവിച്ച എല്ലാ സാഹചര്യങ്ങളും സാമ്പത്തിക നേട്ടമുണ്ടാകുന്ന പ്രവർത്തനങ്ങളാണ്. സാമ്പത്തിക നേട്ടത്തിനുവേണ്ടി ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും സാമ്പത്തിക പ്രവർത്തനങ്ങൾ എന്നു പറയാം. 

  • ഇതുതന്നെയാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ സാധാരണ വ്യാപാരങ്ങൾ എന്നതുകൊണ്ടർത്ഥമാക്കുന്നത്.


Related Questions:

India’s unemployment is estimated by
Who is referred to as the 'father of Economics' ?
NPP stands for
ഒരു രാജ്യത്ത് ഉല്പാദനം , വിതരണം , വിനിയോഗം എന്നിവ നടത്തുന്ന സ്ഥാപനങ്ങളെയും അവയുടെ നടത്തിപ്പിനായി രൂപം കൊണ്ട ചട്ടക്കൂടിനെയും --------------------------എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നു. ആ പദം ഏതാണ്?
_____ is the economic process through which human wants are satisfied.