Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷലിൻ്റെ അഭിപ്രായത്തിൽ സാമ്പത്തികശാസ്ത്രം എന്താണ് ?

Aലാഭം ഉണ്ടാക്കുന്നതിനുവേണ്ടി സാധനങ്ങൾ വില്ക്കുന്നയാളെക്കുറിച്ചുള്ള പഠനം

Bമനുഷ്യന്റെ സാധാരണ വ്യാപാരങ്ങളെപ്പറ്റിയുള്ള പഠനം

Cശമ്പളത്തിനുവേണ്ടി സ്വന്തം സേവനങ്ങളെ നല്കുന്നയാളെക്കുറിച്ചുള്ള പഠനം

Dആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങുന്നയാളെക്കുറിച്ചുള്ള പഠനം

Answer:

B. മനുഷ്യന്റെ സാധാരണ വ്യാപാരങ്ങളെപ്പറ്റിയുള്ള പഠനം

Read Explanation:

  • ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷലിൻ്റെ അഭിപ്രായത്തിൽ മനുഷ്യന്റെ സാധാരണ വ്യാപാരങ്ങളെപ്പറ്റിയുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം. 

  • ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങുന്നയാളാണ് ഉപഭോക്താവ് (Consumer),

  • ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി സാധനങ്ങൾ വില്ക്കുന്നയാളാണ് വില്പനക്കാരൻ (Seller).

  • ഉപഭോഗത്തിനാവശ്യമായ സാധനങ്ങൾ ഉല്പാദിപ്പിക്കുന്നയാളാണ് ഉല്പാദകൻ (Producer).

  • ശമ്പളത്തിനുവേണ്ടി സ്വന്തം സേവനങ്ങളെ നല്കുന്നയാളാണ് സേവനദാതാവ് (service pro-viders). (ഡോക്ട‌ർ, വക്കീൽ, ടാക്സി ഡ്രൈവർ എന്നിവ ഉദാഹരണങ്ങളാണ്).

  • മേൽ പ്രസ്താവിച്ച എല്ലാ സാഹചര്യങ്ങളും സാമ്പത്തിക നേട്ടമുണ്ടാകുന്ന പ്രവർത്തനങ്ങളാണ്. സാമ്പത്തിക നേട്ടത്തിനുവേണ്ടി ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും സാമ്പത്തിക പ്രവർത്തനങ്ങൾ എന്നു പറയാം. 

  • ഇതുതന്നെയാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ സാധാരണ വ്യാപാരങ്ങൾ എന്നതുകൊണ്ടർത്ഥമാക്കുന്നത്.


Related Questions:

Which of the following is a Kharif crop?

മാർക്കറ്റ് സോഷ്യലിസത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. മാർക്കറ്റ് സോഷ്യലിസം എന്ന പദം സൃഷ്ടിച്ചത് പ്രൊഫ. ഓസ്കാർ ലാംഗാണ്.
  2. മാർക്കറ്റ് സോഷ്യലിസത്തിലെ ആദ്യ പരീക്ഷണം തുറന്ന വാതിൽ നയമാണ്
  3. ഇന്ത്യ ആദ്യം തുറന്ന വാതിൽ നയം പ്രഖ്യാപിച്ചു
  4. മാർക്കറ്റ് സോഷ്യലിസം സാമ്പത്തിക ദുരുപയോഗത്തിൻ്റെ രാഷ്ട്രീയ വീഴ്‌ചയാണെന്ന് വിദഗ്ഗർ കരുതുന്നു.
    Which is the commercial crop
    ഒരേയൊരു വാങ്ങൽകാരൻ മാത്രമുള്ള കമ്പോളം
    The book “Planning Economy for India” was written by?