Challenger App

No.1 PSC Learning App

1M+ Downloads
ആന്തരിക ഗ്രഹങ്ങൾ എന്ന അറിയപ്പെടുന്ന ഗ്രഹങ്ങൾ :

Aഭൗമസമാന ഗ്രഹങ്ങൾ

Bവാതക ഭീമന്മാർ

Cവ്യാഴസമാന ഗ്രഹങ്ങൾ

Dകുള്ളൻ ഗ്രഹങ്ങൾ

Answer:

A. ഭൗമസമാന ഗ്രഹങ്ങൾ

Read Explanation:

ഭൗമസമാന ഗ്രഹങ്ങൾ (TERRESTRIAL PLANETS)

  • സൂര്യന് സമീപമുള്ള ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയാണ് ഭൗമസമാന ഗ്രഹങ്ങൾ.

  • സാന്ദ്രത (density) കൂടിയതും താരതമ്യേന വലുപ്പം കുറഞ്ഞവയുമാണ് ഭൗമഗ്രഹങ്ങൾ.

  • ഭൂമിയെപ്പോലെ ഉറച്ച ഉപരിതലമുള്ളവയാണിവ.

  • ആന്തരിക ഗ്രഹങ്ങൾ (Inner planets) എന്നും അറിയപ്പെടുന്ന ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത് ഭൂമിയാണ്.


    വ്യാഴസമാന ഗ്രഹങ്ങൾ (JOVIAN PLANETS)

  • വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയാണ് വ്യാഴസമാന ഗ്രഹങ്ങൾ. 

  • ഇവ വാതക ഭീമൻമാരാണ്.

  • സാന്ദ്രത കുറഞ്ഞതും താരതമ്യേന വലുപ്പം കൂടിയവയുമാണ് വ്യാഴസമാന ഗ്രഹങ്ങൾ.

  • ബാഹ്യ ഗ്രഹങ്ങൾ (Outer planets) എന്നും അറിയപ്പെടുന്ന ഈ ഗ്രഹങ്ങളിൽ ഏറ്റവും വലുത് വ്യാഴമാണ്.


Related Questions:

' വാലെസ് മാരിനെറിസ് ' കിടങ്ങ് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഭൂമിയിൽ 90 കിലോഗ്രാം ഭാരമുള്ള ഒരു വ്യക്തിയുടെ ചന്ദ്രനിലെ ഭാരം എത്ര ആയിരിക്കും ?
ക്ഷീരപഥത്തിലെ ഏറ്റവും തിളക്കമാർന്ന നക്ഷത്രം :
ഭൂമിയിൽ ഋതുഭേദങ്ങൾ ഉണ്ടാകാൻ കാരണം ?
ഭീമമായ ഊർജ്ജം ഉത്പാദിപ്പിച്ചു കൊണ്ട് ഹൈഡ്രജൻ അണുകേന്ദ്രങ്ങൾ ഹീലിയം അണുകേന്ദ്രങ്ങളാകുന്ന പ്രക്രിയ :