App Logo

No.1 PSC Learning App

1M+ Downloads
ആന്തരിക പ്രേരണയുടെ ഫലമായുള്ള താല്പര്യം കൊണ്ട് ശ്രദ്ധയോടുകൂടി ഉള്ള പ്രവർത്തനം വിജയത്തിൽ എത്തിക്കുന്നു എന്നതാണ് _____ന്റെ അടിസ്ഥാനം

Aഅഭിപ്രേരണ

Bഅഭിഭാവം

Cഅഭിവാഞ്ച

Dഇവയൊന്നുമല്ല

Answer:

A. അഭിപ്രേരണ

Read Explanation:

  • മോട്ടിവേഷൻ എന്ന പദം Motum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് രൂപം കൊണ്ടത്.
  • ജീവിയിൽ ചലനമുണ്ടാക്കുന്ന പ്രക്രിയയാണിത്.
  • ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ 'പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ്'.
  • അഭിപ്രേരണ ഒരു പ്രവർത്തനം തുടങ്ങാനും അത് തുടർന്ന് ഊർജ്ജിതമായി കൊണ്ടുപോകാനും സഹായിക്കുന്ന എല്ലാ ആന്തരിക സാഹചര്യങ്ങളെയും ഉൾകൊള്ളുന്നു.
  • ഏത് വ്യത്യസ്ത സാഹചര്യത്തിലും നമുക്ക് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജം അഭിപ്രേരണ ഒരു മനുഷ്യന് നൽകുന്നു.
  • അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു.
  • ആന്തരിക അഭിപ്രേരണ എന്നും ബാഹ്യ അഭിപ്രേരണ എന്നും.
  • ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. 
  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. 
  • ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  • ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
  • ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.

Related Questions:

Imagine you are bicycling in a race Which of the following is the BEST example of an extrinsic motivation for this activity
which of the following learning factor is related to the needs and motives of the individual
താഴെപ്പറയുന്നവയിൽ കേൾവിക്കുറവിന്റെ സൂചനകൾ ഏതൊക്കെ?
Learning through observation and direct experience is part and parcel of:
ഡാൽട്ടൻ പ്ലാനിന്റെ ഉപജ്ഞാതാവ് ?