'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് ആര് ?Aകേശബ് ചന്ദ്രസെൻBവീരേശലിംഗം പന്തുലുCആത്മാറാം പാണ്ഡുരംഗ്Dഎം.ജി റാനഡെAnswer: B. വീരേശലിംഗം പന്തുലു Read Explanation: വീരേശലിംഗം പന്തലു ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി അതുകൊണ്ടുതന്നെ അദ്ദേഹം 'ആന്ധ്രയിലെ രാജാറാം മോഹൻറോയ് 'എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ജാതിചിന്ത, അന്ധവിശ്വാസങ്ങൾ, ശൈശവവിവാഹം, സ്ത്രീ ധനം എന്നിവയെ എതിർത്ത വ്യക്തി വീരേശലിംഗം തന്നെയാണ് ആധുനിക തെലുങ്ക് പത്രപ്രവർത്തനത്തിന്റെ പിതാവായും അറിയപ്പെടുന്നത്. 1892 ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചത് ഇദ്ദേഹമാണ്. 'ഹിതകാരിണി സമാജം' എന്ന സംഘടന സ്ഥാപിച്ചതും വീരേശലിംഗമാണ് 1874ൽ 'വിവേകവർധിനി' എന്ന മാസികയും,സ്ത്രീകൾക്കുവേണ്ടി സതിഹിത ബോധിനി എന്ന മാസികയും വീരേശലിംഗം ആരംഭിച്ചു. Read more in App