Challenger App

No.1 PSC Learning App

1M+ Downloads
'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് ആര് ?

Aകേശബ് ചന്ദ്രസെൻ

Bവീരേശലിംഗം പന്തുലു

Cആത്മാറാം പാണ്ഡുരംഗ്

Dഎം.ജി റാനഡെ

Answer:

B. വീരേശലിംഗം പന്തുലു

Read Explanation:

വീരേശലിംഗം പന്തലു

  • ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി
  • അതുകൊണ്ടുതന്നെ അദ്ദേഹം 'ആന്ധ്രയിലെ രാജാറാം മോഹൻറോയ് 'എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • ജാതിചിന്ത, അന്ധവിശ്വാസങ്ങൾ, ശൈശവവിവാഹം, സ്ത്രീ ധനം എന്നിവയെ എതിർത്ത വ്യക്തി 
  • വീരേശലിംഗം തന്നെയാണ് ആധുനിക തെലുങ്ക് പത്രപ്രവർത്തനത്തിന്റെ പിതാവായും അറിയപ്പെടുന്നത്.

  • 1892 ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചത് ഇദ്ദേഹമാണ്.
  • 'ഹിതകാരിണി സമാജം' എന്ന സംഘടന സ്ഥാപിച്ചതും വീരേശലിംഗമാണ്
  • 1874ൽ 'വിവേകവർധിനി' എന്ന മാസികയും,സ്ത്രീകൾക്കുവേണ്ടി സതിഹിത ബോധിനി എന്ന മാസികയും വീരേശലിംഗം ആരംഭിച്ചു.

Related Questions:

രണ്ടാം വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ആരാണ് ?
Who was the leading envoy of the renaissance movement in India?

ഇന്ത്യൻ സമൂഹത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വെച്ച ആവശ്യങ്ങളിൽ ഒന്നാണ് ജാതി വ്യവസ്ഥ നിർമാർജ്ജനം ചെയ്യുകയെന്നത്.മറ്റ് ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?

1.വിധവാ പുനര്‍വിവാഹം നടപ്പിലാക്കുക

2.സ്ത്രീവിവേചനം അവസാനിപ്പിക്കുക

3.പുരോഹിത മേധാവിത്വം അവസാനിപ്പിക്കുക

4.എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക

ഇന്ത്യയുടെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത് ആര്?
1897 ൽ സ്വമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം ഏത് ?