ആനർ, ഗിർന ഏത് നദിയുടെ പ്രധാന പോഷക നദികളാണ്?
Aഗോദാവരി
Bകാവേരി
Cനർമദ
Dതാപ്തി
Answer:
D. താപ്തി
Read Explanation:
താപ്തി
നർമ്മദയുടെ ഇരട്ട എന്നും, നർമ്മദയുടെ തോഴി എന്നും അറിയപ്പെടുന്ന നദി.
'താപി' എന്നും അറിയപ്പെടുന്നു.
പുരാണങ്ങളിലെ സൂര്യദേവൻറെ മകളായ തപതി ദേവിയുടെ പേരിലാണ് ഈ നദി അറിയപ്പെടുന്നത്.
ഉപദ്വീപിയ നദികളിൽ നർമ്മദ കഴിഞ്ഞാൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി.
മധ്യപ്രദേശിലെ മുൾതായ് എന്ന പ്രദേശത്തു നിന്നും ഉത്ഭവിച്ച് അറബി കടലിൽ പതിക്കുന്നു.
724 കിലോമീറ്റർ ആണ് താപ്തി നദിയുടെ ഏകദേശം നീളം.
തപ്തി നദിക്ക് 14 പ്രധാന പോഷകനദികളുണ്ട്
കാക്രപ്പാറ, ഉകായ് എന്നിങ്ങനെ രണ്ട് ജല വൈദ്യുത പദ്ധതികൾ ഈ നദിയിൽ സ്ഥിതി ചെയ്യുന്നു