App Logo

No.1 PSC Learning App

1M+ Downloads
ആരുടെ കൃതികളെയാണ് "റഷ്യൻ വിപ്ലവത്തിൻ്റെ കണ്ണാടി' എന്നു ലെനിൻ വിശേഷിപ്പിച്ചത് ?

Aലിയോ ടോൾസ്റ്റോയ്

Bദസ്തയോവ്സ്കി

Cനിക്കോളൈ ഗോഗോൾ

Dമിഖായേൽ ബുൾഗാക്കോവ്

Answer:

A. ലിയോ ടോൾസ്റ്റോയ്

Read Explanation:

ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയ്‌ ഒരു റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു.ഈ രചനകളെ ലെനിൻ "റഷ്യൻ വിപ്ലവത്തിൻ്റെ കണ്ണാടി' എന്ന് വിശേഷിപ്പിക്കുകയുണ്ടായി.


Related Questions:

In which year the Russian Social Democratic Workers Party was formed?
ലോകത്തിൽ സോഷ്യലിസം എന്ന ആശയം വ്യാപിക്കാൻ കാരണമായ വിപ്ലവം ഏത് ?
റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിൻറെ മുഖ്യ നേതാവ് ആരായിരുന്നു ?
ലെനിൻ അന്തരിച്ച വർഷം ഏതാണ് ?

ഗ്രിഗോറി റാസ്പ്യൂട്ടിനൂമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1.നിക്കോളസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളേയും റാസ്പ്യൂട്ടിൻ എന്ന സന്യാസി ഏറെ സ്വാധീനിച്ചിരുന്നു.

2.റാസ്പ്യൂട്ടിന് രാജകുടുംബത്തിന് മേലുള്ള അമിത സ്വാധീനം ജനങ്ങളെ രോഷാകുലരാക്കി.

3.തെമ്മാടിയായ സന്യാസി എന്നറിയപ്പെടുന്നത് റാസ്പ്യൂട്ടിൻ ആണ്.