Challenger App

No.1 PSC Learning App

1M+ Downloads
ആര്യ ഗോത്രങ്ങൾ തമ്മിലുള്ള പരുഷ്ണീ നദീതീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ഭരതഗോത്രത്തിന്റെ രാജാവായ ആരാണ് പത്തു രാജാക്കന്മാരുൾപ്പെട്ട ഒരു യുദ്ധസഖ്യത്തെ തകർക്കുകയും വമ്പിച്ച വിജയം കരസ്ഥമാക്കുകയും ചെയ്തത് ?

Aദിവോദാസൻ

Bവിശ്വാമിത്രൻ

Cസുദാസൻ

Dപുരുകുത്സൻ

Answer:

C. സുദാസൻ

Read Explanation:

ഋഗ്വേദകാലത്തെ രാഷ്ട്രീയസ്ഥിതി

  • ഋഗ്വേദകാലത്ത് ആര്യസമുദായം പതിനൊന്നു ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. 

  • തദ്ദേശീയരായ ദ്രാവിഡവർഗ്ഗക്കാരോട് അവർ നിരന്തരം പൊരുതിക്കൊണ്ടിരുന്നതായും ഋഗ്വേദത്തിൽനിന്നു മനസ്സിലാക്കാം. തങ്ങളുടെ ശത്രുക്കളെ (ദ്രാവിഡവർഗ്ഗക്കർ) പൂർണ്ണമായും കീഴടക്കുവാൻ ആര്യന്മാർക്കു സാധിച്ചില്ല. 

  • ആര്യന്മാരും ദ്രാവിഡരും കാലക്രമേണ പരസ്പ്‌പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടുകയും അവരുടെ യുദ്ധങ്ങളിലും മറ്റും അന്യോന്യം സഹകരിക്കുകയും ചെയ്തു‌. 

  • അധീശത്വത്തിനുവേണ്ടി ആര്യ ഗോത്രങ്ങൾ തമ്മിലുള്ള അനേകം സംഘട്ടനങ്ങളെപ്പറ്റി ഋഗ്വേദത്തിൽ പരാമർശങ്ങളുണ്ട്. 

  • ഈ സംഘട്ടനപരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം പരുഷ്ണീ നദീതീരത്തുവെച്ചു നടന്ന യുദ്ധമായിരുന്നു. 

  • ഈ യുദ്ധത്തിൽ ഭരതഗോത്രത്തിന്റെ രാജാവായ സുദാസൻ പത്തു രാജാക്കന്മാരുൾപ്പെട്ട ഒരു യുദ്ധസഖ്യത്തെ തകർക്കുകയും വമ്പിച്ച വിജയം കരസ്ഥമാക്കുകയുംചെയ്തു.


Related Questions:

രാമായണം എഴുതിയത് :
What are the 4 varnas of Hinduism?
ഉപനിഷത്തുകള്‍ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

ഋഗ്വേദകാലത്തിനുശേഷം പില്ക്കാലത്തുണ്ടായ മുഖ്യ നാണയം ഏത്

  1. ശതമാനം
  2. കൃഷ്ണലം
    ആര്യൻമാരുടെ സ്വദേശം ബ്രഹ്മർഷി ദേശം എന്ന് അഭിപ്രായപ്പെട്ടത് ?