ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതിയിൽ കിങ്‌ഡത്തിനു മുകളിലായി സ്ഥിതി ചെയ്യുന്ന വർഗീകരണതലം?Aഡൊമെയ്ൻBക്ലാസ്CഓർഡർDഫാമിലിAnswer: A. ഡൊമെയ്ൻ Read Explanation: വർഗീകരണശാസ്ത്രത്തിലെ നൂതനപ്രവണതകൾ ആദ്യകാലങ്ങളിൽ ബാക്‌ടീരിയ പോലുള്ള സൂക്ഷ്‌മജീവികളുടെ സവിശേഷതകളെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു. മൊനീറ കിങ്‌ഡത്തിലുൾപ്പെട്ടിരുന്ന ആർക്കിബാക്‌ടീരിയ എന്ന വിഭാഗം കോശഘടനയിലും ജീവധർമങ്ങളിലും മറ്റു ബാക്‌ടീരിയകളിൽനിന്ന് വ്യത്യസ്‌തമാണെന്നു കണ്ടെത്തി. തുടർന്ന് മൊനീറ എന്ന കിങ്‌ഡത്തെ വിഭജിച്ച് ആർക്കിയ, ബാക്‌ടീരിയ എന്നീ രണ്ട് കിങ്ഡങ്ങളാക്കി. കൂടാതെ കിങ്‌ഡത്തിനു മുകളിലായി ഡൊമെയ്ൻ (Domain) എന്നൊരു വർഗീകരണതലം കൂടി കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതി ആവിഷ്കരിച്ചത് അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ വൗസ് (Carl Woese) ആണ്. Read more in App