Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ ആണെന്നു പ്രസ്താവിക്കുന്ന ആറ്റം മാതൃക ?

Aബോർ ആറ്റം മാതൃക

Bഡാൽട്ടൻ ആറ്റം മാതൃക

Cതോമ്സൺ ആറ്റം മാതൃക

Dറദർഫോർഡ് ആറ്റം മാതൃക

Answer:

A. ബോർ ആറ്റം മാതൃക

Read Explanation:

ബോർ ആറ്റം മാതൃകയിലെ പ്രധാന ആശയങ്ങൾ:

  • ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ ആണ്.

  • ഓരോ ഓർബിറ്റിലെയും ഇലക്ട്രോണിന് ഒരു നിശ്ചിത ഊർജമുണ്ട്.

  • അതിനാൽ ഓർബിറ്റുകളെ ഊർജനിലകൾ (energy levels) എന്നു പറയുന്നു.

  • ഒരു നിശ്ചിത ഓർബിറ്റിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം, ഇലക്ട്രോണിന്റെ ഊർജം കൂടുകയോ, കുറയുകയോ ചെയ്യുന്നില്ല.

  • അതിനാൽ ഓർബിറ്റുകൾ സ്ഥിരോർജ നിലകൾ എന്നും അറിയപ്പെടുന്നു.


Related Questions:

കാഥോഡ് രശ്മികളിലെ കണികകൾ --- ആണ്.
3d പരിക്രമണത്തിനായുള്ള നോഡുകളുടെ ആകെ എണ്ണം ________ ആണ്.
ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങൾ ---- എന്നറിയപ്പെടുന്നു.
റേഡിയോആക്റ്റീവത കണ്ടെത്തിയത് ?

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ആറ്റം വൈദ്യുതപരമായി ഉദാസീനമാണ്
  2. ആറ്റത്തിനോ, ആറ്റങ്ങൾ ചേർന്നുണ്ടായ തന്മാത്രകൾക്കോ ചാർജിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നില്ല
  3. ഒരു ആറ്റത്തിൽ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമാണ്