Aമൺറോ
Bവെല്ലസ്ലി
Cഗിഫോർഡ്
Dകൊനോലി
Answer:
C. ഗിഫോർഡ്
Read Explanation:
ആറ്റിങ്ങൽ കലാപം:
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമാണ് : ആറ്റിങ്ങൽ കലാപം
ആറ്റിങ്ങൽ കലാപം നടന്ന വർഷം : 1721 ഏപ്രിൽ 15-നാണ്
ആറ്റിങ്ങൽ കലാപം നടന്ന ജില്ല : തിരുവനന്തപുരം
ആറ്റിങ്ങൽ കലാപം സമയത്തെ വേണാട് രാജാവ് : ആദിത്യ വർമ
ആറ്റിങ്ങൽ കലാപത്തെ തുടർന്നുണ്ടായ ഉടമ്പടി : വേണാട് ഉടമ്പടി (1723)
ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് : ഗിഫോർഡ്
ഗിഫോർഡിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സംഘം ആറ്റിങ്ങലിലും അഞ്ചുതെങ്ങിലുമുള്ള ജനതയെ ചൂഷണം ചെയ്തു കൊണ്ടിരുന്ന കാലഘട്ടമായിരുന്നു ഇത്.
ആറ്റിങ്ങൽ റാണിയെ സന്തോഷിപ്പിക്കാൻ വേണ്ടി ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ധാരാളം സമ്മാനങ്ങൾ അവർക്ക് നൽകുന്നുണ്ടായിരുന്നു.
ഇതിൽ പ്രകോപിതരായ എട്ടുവീട്ടിൽ പിള്ളമാർ ബ്രിട്ടീഷുകാരോട് ഇതു പോലുള്ള സമ്മാനങ്ങൾ ആറ്റിങ്ങൽ റാണിക്കു കൊടുക്കുമ്പോൾ, അത് ജനപ്രതിനിധികളുടെയും ജനങ്ങളുടെ മുന്നിൽ വച്ച് ആയിരിക്കണം എന്ന് അഭ്യർത്ഥിച്ചു.
എന്നാൽ ഇവരുടെ അഭ്യർത്ഥന ബ്രിട്ടീഷുകാർ അംഗീകരിച്ചില്ല.
1721 ഗിഫോർഡും 140 ബ്രിട്ടീഷ് സൈനികരും ചേർന്ന് ആറ്റിങ്ങൽ റാണിക്ക് സമ്മാനപ്പൊതികളുമായി പോകുമ്പോൾ പ്രകോപിതരായ ജനങ്ങൾ ഇവരെ ആക്രമിച്ചു.
140 ഓളം ബ്രിട്ടീഷ് വ്യാപാരികളെയും അവരുടെ നേതാവായ ഗിഫോർഡിനെയും നാട്ടുകാർ ആക്രമിച്ച് വധിച്ചു. തുടർന്ന് നാട്ടുകാർ അഞ്ചുതെങ്ങ് കോട്ട വളഞ്ഞു.
ഇതേ തുടർന്ന് തലശ്ശേരിയിൽ നിന്ന് കൂടുതൽ ഇംഗ്ലീഷുകാരെ വരുത്തി കലാപം അമർച്ച ചെയ്തു.ഈ സംഭവമാണ് ആറ്റിങ്ങൽ കലാപം എന്നറിയപ്പെടുന്നത്.
ആദ്യമൊക്കെ കലാപം നടത്തിയ ജനങ്ങൾക്കായിരുന്നു വിജയം.
എങ്കിലും അവസാനം തലശ്ശേരിയിൽ നിന്നും പോഷക സേനയെ കൊണ്ടു വന്ന് കലാപത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തി.
ഈ കലാപത്തിനു ശേഷം റാണിയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഒരു ഉടമ്പടി ഒപ്പു വച്ചു.