App Logo

No.1 PSC Learning App

1M+ Downloads
'ആളു കൂടിയാൽ പാമ്പ് ചാകില്ല' എന്ന പ്രയോഗത്തിൻ്റെ ആശയം ഏതാണ്?

Aആളുകൾ കൂടിയാൽ പാമ്പിനെ കൊല്ലാൻ കഴിയില്ല

Bആളുകൾ കൂടിയാൽ അഭിപ്രായ വ്യത്യാസം വരാനും ലക്ഷ്യത്തിലെത്താൻ കഴിയാതെയും വരും

Cആളുകൂടുന്നിടത്ത് പാമ്പ് വരാനോ കൊല്ലാനോ കഴിയില്ല

Dആളു കൂടിയാൽ പാമ്പിനും ആളുകൾക്കും അപകടമാണ്

Answer:

B. ആളുകൾ കൂടിയാൽ അഭിപ്രായ വ്യത്യാസം വരാനും ലക്ഷ്യത്തിലെത്താൻ കഴിയാതെയും വരും

Read Explanation:

ശൈലികൾ

  • ആളു കൂടിയാൽ പാമ്പ് ചാകില്ല - ആളുകൾ കൂടിയാൽ അഭിപ്രായ വ്യത്യാസം വരാനും ലക്ഷ്യത്തിലെത്താൻ കഴിയാതെയും വരും
  • ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക - തുടക്കത്തിൽ തന്നെ തെറ്റി പോവുക
  • ഉണ്ണുന്ന ചോറിൽ കല്ലിടുക - തനിക്കു താൻ തന്നെ ദോഷം വരുത്തുക 
  • ഇത്തിൾക്കണ്ണിപിടിക്കുക - നല്ല ആൾക്ക് ചീത്ത കൂട്ടുകെട്ടുണ്ടാവുക 
  • ഉറിയിൽ കയറ്റുക - പറ്റിച്ചു അബദ്ധത്തിൽ ചാടിക്കുക

Related Questions:

Where there is a will there is a way' എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലി ന് സമാനമായി മലയാളത്തിലെ പഴഞ്ചൊല്ല് ഏത്?
കാലദേശങ്ങൾക്ക് അനുസരിച്ച് ജീവിക്കണം - എന്ന സൂചന നൽകുന്ന പഴഞ്ചൊല്ല് ഏത്?
' ശക്തരായ ആളുകളുടെ സഹായം സ്വീകരിക്കുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലിയേത് ?
കലാശക്കൊട്ട് - ശൈലിയുടെ അർത്ഥം എന്ത്?
“തല മറന്ന് എണ്ണ തേക്കുക' എന്ന ശൈലിയുടെ അർത്ഥം ?