Aകൂടുന്നു
Bഅതേപടി തുടരുന്നു
Cകുറയുന്നു
Dആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു
Answer:
C. കുറയുന്നു
Read Explanation:
ആറ്റോമിക ഭാരം:
ആറ്റോമിക ഭാരം എന്നാൽ ആറ്റത്തിന്റെ ഭാരമാണ്.
ആറ്റത്തിന്റെ ന്യൂട്രോണുകളുടെയും, പ്രോടോണുകളുടെയും ആകെ തുക ആയിട്ടും, ആറ്റോമിക ഭാരം കണക്കാക്കാം.
അതിനാൽ, ആറ്റോമിക നമ്പർ കൂടുന്നതിനനുസരിച്ച്, ആറ്റോമിക ഭാരവും കൂടുന്നതാണ്.
ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ ആറ്റത്തിന്റെ ഭാരം കൂടുന്നു
പിരിയഡിൽ ഇടത്തു നിന്ന് വലത്തേക്ക് പോകുമ്പോൾ, ആറ്റത്തിന്റെ ഭാരം കൂടുന്നു
അയോണീകരണ ഊർജം:
ഒരു ആറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജ്ജമാണ് അയോണീകരണ ഊർജം. ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു.
ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ ആറ്റത്തിന്റെ വലുപ്പം കൂടുന്നതിനാൽ അയോണീകരണ ഊർജം കുറയുന്നു.
ഒരു പിരിയഡിൽ ഇടത്തു നിന്ന് വലത്തേക്ക് പോകുമ്പോൾ, ആറ്റത്തിന്റെ വലുപ്പം കുറയുന്നതിനാൽ അയോണീകരണ ഊർജം കൂടുന്നു.
ആറ്റോമിക ആരവും, വലുപ്പവും:
ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ ആറ്റത്തിന്റെ ആരം കൂടുന്നു, അതിനാൽ, വലുപ്പവും കൂടുന്നു
ഒരു പിരിയഡിൽ ഇടത്തു നിന്ന് വലത്തേക്ക് പോകുമ്പോൾ, ആറ്റത്തിന്റെ ആരം കുറയുന്നു, അതിനാൽ, വലുപ്പവും കുറയുന്നു