App Logo

No.1 PSC Learning App

1M+ Downloads
ആവർധനത്തിന്റെ ക്വാർട്ടീഷൻ ചിഹ്നരീതി അനുസരിച്ച്, ആവർധനം പോസിറ്റീവ് ആണെങ്കിൽ പ്രതിബിംബത്തിന്റെ സ്വഭാവം എന്തായിരിക്കും?

Aതലകീഴായതും യഥാർഥവും

Bനിവർന്നതും മിഥ്യയും

Cനിവർന്നതും യഥാർഥവും

Dതലകീഴായതും മിഥ്യയും

Answer:

B. നിവർന്നതും മിഥ്യയും

Read Explanation:

ആവർധനം

  • പ്രതിബിംബത്തിന്റെ ഉയരവും, വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതസംഖ്യയാണ് ആവർധനം.

  • ആവർധനത്തിന് യൂണിറ്റ് ഇല്ല.


Related Questions:

ആവർധനം = _______?

ചുവടെ തന്നിരിക്കുന്നതിൽ നിന്നും ടെലിസ്കോപ്പിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട, ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ടെലിസ്കോപ്പിൽ വളരെയകലെയുള്ള വസ്തുവിന്റെ ചെറുതും, യഥാർഥവും, നിവർന്നതുമായ പ്രതിബിംബം രൂപപ്പെടുന്നു.
  2. ഐപീസാണ് പ്രതിബിംബത്തെ രൂപപ്പെടുത്തുന്നത്.
  3. ഐപീസിലൂടെ പ്രതിബിംബത്തെ നിരീക്ഷിക്കാൻ സാധിക്കുന്നു.
  4. പ്രതിബിംബത്തിന്റെ സ്ഥാനം ഐപീസിന്റെ ഫോക്കസിനും, പ്രകാശികകേന്ദ്രത്തിനും ഇടയിലാണ്.
    എന്താണ് ആവർധനം?

    റീഡിങ് ലെൻസിലൂടെ സൂര്യപ്രകാശം പേപ്പറിൽ പതിപ്പിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

    1. പേപ്പറിൽ നിന്ന് ഒരു പ്രത്യേക അകലത്തിൽ ലെൻസ് പിടിക്കുമ്പോൾ, പ്രകാശഖണ്ഡത്തിന്റെ വലുപ്പം കുറയുന്നു.
    2. പേപ്പറിൽ നിന്ന് ഒരു പ്രത്യേക അകലത്തിൽ ലെൻസ് പിടിക്കുമ്പോൾ, പ്രകാശഖണ്ഡത്തിന്റെ വലിപ്പം കൂടുന്നു.
    3. ആ ഭാഗത്ത് പ്രകാശതീവ്രത കൂടുതലായിരിക്കും.
    4. അതേ അകലത്തിൽ ലെൻസ് കൂടുതൽ നേരം പിടിച്ചാൽ, കടലാസ് പുകയുകയും, തീ കത്തുകയും ചെയ്യുന്നു.

      ടെലിസ്കോപ്പിന്റെ ലെൻസുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

      1. ഒബ്ജക്ടിവ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കൂടുതലായിരിക്കണം.
      2. ഐപീസ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കുറഞ്ഞതായിരിക്കണം.
      3. ഗുണനിലവാരം കൂടിയ ലെൻസുകൾ ഉപയോഗിക്കണം.
      4. ഒബ്ജക്ടിവ് ലെൻസിന്റെ ഫോക്കസ് ദൂരവും, അപ്പെച്ചറും കുറവായിരിക്കണം.