App Logo

No.1 PSC Learning App

1M+ Downloads
ആശയങ്ങളുടെ സ്വഭാവമനുസരിച്ച് അവയെ സ്വീകരിക്കാനും നിരസിക്കാനും പരിഷ്കരിക്കാനുള്ള മനസ്സിന്റെ സിദ്ധിയാണ് സംപ്രത്യക്ഷണ സമിതി. ആരുടെ ആശയമാണിത് ?

Aജോൺ ഡ്യൂയി

Bഹെർബർട്ട്

Cജീൻപിയാഷെ

Dമാക്സ്

Answer:

B. ഹെർബർട്ട്

Read Explanation:

ജൊഹാൻ ഫ്രഡറിക് ഹെർബർട്ട് 

  • ഹെർബർട്ടിന്റെ ജന്മദേശം ജർമ്മനിയാണ്.
  • വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ഹെർബർട്ടാണ്. 
  • മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു :-
    1. സാമ്യമുള്ളവ
    2. വൈവിധ്യമുള്ളവ
    3. വൈരുദ്ധ്യ സ്വഭാവമുള്ളവ  

 

  • ജൊഹാൻ ഫ്രഡറിക് ഹെർബർട്ടിന്റെ വിദ്യാഭ്യാസ ചിന്തകളെയും നൂതനാശയങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഹെർബർട്ടിന്റെ പുസ്തകമാണ് സയൻസ് ഓഫ് എഡ്യൂക്കേഷൻ
  • സദാചാരം എന്ന ഒറ്റവാക്കിൽ വിദ്യാഭ്യാസ ലക്ഷ്യത്തെ ഒതുക്കാമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ ചിന്തകനാണ് ഹെർബർട്ട് . 

Related Questions:

കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ മിക്കവാറും അപൂർണവും അയാഥാർത്ഥ്യവും അമൂർത്തവും ആയിരിക്കും. കാരണം?
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of needs) സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും അഭിമാനബോധവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇടയിൽ ക്രമീകരിച്ചിട്ടുള്ളത് :
ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് ?
താഴെപ്പറയുന്നവയിൽ പഠന വക്രങ്ങളുടെ ഉപയോഗ പരിധിയിൽ പെടാത്തത് ഏത് ?
പഠന പ്രക്രിയയിൽ പഠിതാവിൻ്റെ നേട്ടങ്ങളെ തുടർച്ചയായും ഘട്ടംഘട്ടമായും വിലയിരുത്തുന്ന സമ്പ്രദായമാണ് :