Challenger App

No.1 PSC Learning App

1M+ Downloads
ആശ്രാമം സ്കൂളിലെ അന്തേവാസിയായ 16 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ഭാര്യ ആശുപ്രതിയിലായിരിക്കെ വീട്ടുജോലികൾ ചെയ്യാൻ സ്കൂൾ മാനേജർ വിളിച്ചുവരുത്തി. ഈ പ്രവൃത്തി ചെയ്യരുതെന്ന് വാക്കാൽ പറഞ്ഞ് അവൾ എതിർത്തെങ്കിലും അയാൾ അവളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. ഈ സംഭവം ആരോടും പറയരുതെന്നും അല്ലെങ്കിൽ പരീക്ഷയിൽ തോൽക്കുമെന്നും പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്തു. IPC-യുടെ ഏതു വകുപ്പ് പ്രകാരമാണ് സ്കൂൾ മാനേജർ ഈ കുറ്റം ചെയ്യുന്നത് ?

Aവകുപ്പ് 376 B

Bവകുപ്പ് 376 C

Cവകുപ്പ് 376 D

Dവകുപ്പ് 377

Answer:

B. വകുപ്പ് 376 C

Read Explanation:

• IPC സെക്ഷൻ 376 C - അധികാരസ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി നടത്തുന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് പരാമർശിക്കുന്നു • IPC 376 C പ്രകാരമുള്ള ശിക്ഷ - 5 വർഷത്തിൽ കുറയാത്തതും 10 വർഷം വരെയാകാവുന്നതുമായ കഠിന തടവും പിഴയും


Related Questions:

ഒരു പൊതു സേവകൻ തൻറെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി വസ്തുവകകൾ വാങ്ങുന്നത് ശിക്ഷാർഹമാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
IPC-യുടെ 97 ആം വകുപ്പ് സ്വത്തിന്റെ സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം , ഇനി പറയുന്ന കുറ്റങ്ങളിലേക്കും വ്യാപിക്കുന്നു :
'നിയമത്താൽ ചെയ്യാൻ ബാധ്യസ്ഥനാണ് അല്ലെങ്കിൽ വസ്തുതയെ കുറിച്ചുള്ള തെറ്റിദ്ധാരണ മൂലം ചെയ്യുവാൻ നിയമത്താൽ താൻ ബാധ്യസ്ഥനാണെന്ന് വിശ്വസിച്ച് ഒരാൾ ചെയ്യുന്ന കൃത്യം കുറ്റകൃത്യമല്ല' എന്ന് നിർവചിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?
IPC പ്രകാരം ഒരാളെ മുറിവേൽപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് അയാളിൽ നിന്ന് അപഹരണം നടത്തുന്ന വ്യക്തി ചെയ്യുന്ന കുറ്റം എന്താണ് ?
വേർപിരിഞ്ഞു ഇരിക്കുന്ന സമയത്ത് ഭാര്യാ-ഭർത്താക്കന്മാർക്കിടയിൽ നടക്കുന്ന ബലാൽസംഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?