Challenger App

No.1 PSC Learning App

1M+ Downloads
ആഹാര ശൃംഖലയിലെ ഹരിതസസ്യങ്ങൾ എപ്പോഴും ആദ്യ കണ്ണികൾ ആകുന്നു. എന്തുകൊണ്ട് ?

Aഎണ്ണം കൂടുതൽ

Bപിണ്ഡം കൂടുതൽ

Cആഹാരം സ്വയം നിർമ്മിക്കുന്നു

Dആഹാരത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നു.

Answer:

C. ആഹാരം സ്വയം നിർമ്മിക്കുന്നു

Read Explanation:

ആഹാര ശൃഖല

  • ഒരു ആവാസവ്യവസ്ഥയിൽ ജീവികൾ പരസ്പരം ഭക്ഷിച്ചും ഭക്ഷിക്കപ്പെട്ടും കൊണ്ട് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ഇത്തരത്തിലുള്ള ഭക്ഷണബന്ധത്തെയാണ് ആഹാരശൃഖല അഥവാ ഭക്ഷ്യശൃഖല (Food chain)എന്നു പറയുന്നത്. 
  • ഓരോ ആഹാരശൃഖലയും തുടങ്ങുന്നത് ഉൽപാദക ജീവജാലങ്ങളിൽ നിന്നാണ്.
  • സൂര്യനിൽ നിന്നും ഊർജ്ജം സ്വീകരിച്ചാണ്  ഉൽപാദകർ ഭക്ഷണം ഉണ്ടാക്കുന്നത്.
  • ഹരിതസസ്യങ്ങൾ ഉൽപാദകർക്കുദാഹരണമാണ്.

ആഹാര ശൃംഖല - ഉൽപാദകർ, ഉപഭോക്താക്കൾ, വിഘാടകർ

ഉദാ :- പുല്ല് -> പുൽച്ചാടി -> തവള ->പാമ്പ് -> ബാക്ടീരിയ


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഒരു ജീവി മറ്റൊരു ജീവിയെ ഭക്ഷിച്ച് കൊണ്ട് ഭക്ഷ്യ ഊർജ്ജം കൈമാറുന്ന ഒരു സമൂഹത്തിലെ ജീവജാലങ്ങളുടെ ക്രമത്തെ ഭക്ഷ്യ ശൃംഖല എന്ന് വിളിക്കുന്നു.

2.ഭക്ഷ്യ ശൃംഖലയിലെ ഓരോ കണ്ണിയും അറിയപ്പെടുന്നത് പോഷണ തലം അഥവാ ട്രോഫിക്ക് തലം എന്നാണ്.

3.ഉൽപ്പാദകർ ആണ്  ഭക്ഷ്യ ശൃംഖലയുടെ അടിസ്ഥാനം.

ഒരു ജീവസമൂഹത്തിലെ ജീവികളുടെ പരസ്പര ബന്ധിതമായ ഭക്ഷ്യശൃംഖലകളെല്ലാം കൂടി ഒന്നിച്ചുചേർന്നുണ്ടാകുന്നത്?
പുല്ല് → മാൻ → കടുവ → കഴുകൻ .ഈ ഭക്ഷ്യശൃംഖലയിലെ തൃതീയ ഉപഭോക്താവ് ആര്?
ഒന്നാം പോഷണതലം ഏത് ?
ഒരു ആഹാര ശൃംഖലയിൽ ആദ്യ ഉപഭോക്താവ് ആവാൻ കഴിയാത്ത ജീവിവർഗ്ഗം :