Challenger App

No.1 PSC Learning App

1M+ Downloads

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പ്രധാന പർവതക്കൊടുമുടികളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. സാഡിൽ കൊടുമുടി
  2. മൗണ്ട് കോയോബ്
  3. മൗണ്ട് തുയ്ലർ

    Aഇവയെല്ലാം

    Bii, iii എന്നിവ

    Ci മാത്രം

    Dii മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ദ്വീപസമൂഹങ്ങൾ

    ഇന്ത്യയിൽ രണ്ട് ദ്വീപസമൂഹങ്ങളാണ് ഉള്ളത്; 

    • ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹവും 

    • ലക്ഷദ്വീപസമൂഹവും.

    ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

    • ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം. 

    • ആകെ 572 ദ്വീപുകൾ ഉള്ളതിൽ 38 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്.

    •  'ഉൾക്കടൽ ദ്വീപുകൾ', 'ന്യൂ ഡെൻമാർക്ക്' എന്നിങ്ങനെ അറിയപ്പെട്ടിരിന്നുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപുകളാണ്.

    • ആസ്ഥാനം പോർട്ട് ബ്ലയറാണ്

    • ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിൻ്റെ ആസ്ഥാനം റോസ് ദ്വീപ് ആയിരുന്നു.

    • ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് ആൻഡമാനിലെ ബാരൺ ദ്വീപിലാണ്.

    • ജരാവ, ഓൻചസ്, ഷോംപെൻസ് തുടങ്ങിയ ഗോത്രവിഭാഗങ്ങൾ കാണപ്പെടുന്നത് ആൻഡമാനിലാണ്.

    • ആൻഡമാനിനെ വടക്കൻ ആൻഡമാൻ, മധ്യ ആൻഡമാൻ, തെക്കൻ ആൻഡമാൻ എന്നിങ്ങനെ തിരിക്കുന്നു.

    • ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപാണ് മധ്യ ആൻഡമാൻ.

    • ഈ ദ്വീപുകൾ സമുദ്രാന്തർ പർവതങ്ങളുടെ ഉയർന്നു നിൽക്കുന്ന ഭാഗങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു.


    ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചില പ്രധാന പർവതക്കൊടുമുടികളാണ് 

    • സാഡിൽ കൊടുമുടി (ഉത്തര ആൻഡമാൻ 738 മീറ്റർ)

    • മൗണ്ട് ഡയാവോളോ (മധ്യ ആൻഡമാൻ 515 മീറ്റർ)

    • മൗണ്ട് കോയോബ് (ദക്ഷിണ ആൻഡമാൻ 460 മീറ്റർ)

    • മൗണ്ട് തുയ്ലർ (ഗ്രേറ്റ് നിക്കോബാർ 642 മീറ്റർ) 

    പ്രധാനമന്ത്രി നരേന്ദ്രമോദി 2018 ഡിസംബറിൽ പുതിയ പേരുകൾ പ്രഖ്യാപിച്ച ആൻഡമാനിലെ ദ്വീപുകളാണ് 

    • സുഭാഷ്‌ചന്ദ്ര ബോസ് ദ്വീപ് - റോസ് ദ്വീപ്

    • ഷഹീദ് ദ്വീപ് - നെയിൽ ദ്വീപ്

    • സ്വരാജ് ദ്വീപ് - ഹാവ്‌ലോക് ദ്വീപ്


    Related Questions:

    ഇന്ത്യയിലെ ആദ്യത്തെ കറൻസിരഹിത ദ്വീപ് കരാംഗ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
    Which of the following islands lies in Lakshadweep?
    Port Blair is located on which of the following Islands?
    The capital of Lakshadweep islands was?
    India's only active volcano is located in which island?