Aകാൾ റോജേഴ്സ്
Bക്രൗഡർ
Cസ്കിന്നർ
Dപ്ലേറ്റോ
Answer:
A. കാൾ റോജേഴ്സ്
Read Explanation:
ആത്മാവബോധ സിദ്ധാന്തം (Self - Theory):
ആത്മാവബോധ സിദ്ധാന്തം (Self-theory) ആവിഷ്കരിച്ചത്, കാൾ റാൻസം റോജേഴ്സ് (1902 - 1987)
കാൾ റോജേഴ്സന്റെ പ്രധാന കൃതികൾ:
- Client Centered Therapy
- On Becoming a person
- A way of Being
- It's an Awful Risky thing to Live
വ്യക്തി കേന്ദ്രീകൃത സിദ്ധാന്തം (Person Centered Theory):
- ഓരോ വ്യക്തിയും, സ്വന്തം നിലയിൽ ഏറ്റവും മികച്ച വ്യക്തിയായി മാറുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്ന് റോജേഴ്സൻ അഭിപ്രായപ്പെട്ടു.
- കാൾ റോജേഴ്സ് ഓരോ വ്യക്തിയെയും, സ്വന്തമായി ചിന്തിക്കാൻ കഴിവുള്ള മനുഷ്യത്വവും, നന്മയും നിറഞ്ഞ ആളായി പരിഗണിക്കുന്നു.
വ്യക്തിയുടെ ആത്മനിഷ്ഠമായ നിലപാടുകൾക്ക് പ്രാധാന്യം നൽകുന്നതിനാൽ, കാൾ റോജേഴ്സന്റെ സമീപനത്തെ വ്യക്തി കേന്ദ്രീകൃത സിദ്ധാന്തം (Person Centered Theory) അറിയപ്പെടുന്നു.
രോഗിയെ കേന്ദ്രീകരിച്ചുള്ള ചികിത്സ (Client Centered Therapy) എന്ന ആശയത്തിൽ അധിഷ്ഠിതമായ സിദ്ധാന്തമാണ് ആത്മാവബോധ സിദ്ധാന്തം.
കാൾ റോജേഴ്സ് - വ്യക്തിത്വവുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച ആശയങ്ങൾ:
- ആത്മബോധം / അഹം (Self-Concept)
- നിരുപാധിക പരിഗണന / സ്നേഹം (Unconditional Positive Regard / Love)
- പൂർണ വ്യക്തിത്വം (The complete personality fully functioning personality)
- ഉദ്ഗ്രഥിത വ്യക്തിത്വം (Integrated Personality)
- ആത്മയാഥാർത്ഥ്യവൽക്കരണ സിദ്ധാന്തം (Self-Actualisation Theory)
ആത്മബോധം / അഹം (Self-Concept):
- ഒരു വ്യക്തിക്ക് അയാളുടെ സ്വഭാവത്തെ കുറിച്ചും, കഴിവുകളെക്കുറിച്ചും, തന്റേതായ വ്യവഹാര രീതികളെക്കുറിച്ചുമുള്ള വിശ്വാസത്തിന്റെ ആകെ തുകയാണ് അയാളുടെ ആത്മ ബോധം.
- ആത്മ ബോധം രൂപപ്പെടുന്നത് തന്റെ ചുറ്റുപാടുകളിൽ നിന്നും മറ്റുള്ളവരോടുള്ള ഇടപെടലുകളിൽ നിന്നുമാണ്.
- ഗുണപരമായ ആത്മബോധം (Positive Self Concept) ഉള്ള വ്യക്തി സന്തോഷം അനുഭവിക്കുകയും, ലോകത്തെ സുരക്ഷിതവും ഗുണപരമായതുമായി, നോക്കിക്കാണുകയും ചെയ്യുന്നു.
- ഗുണപരമല്ലാത്ത ആത്മബോധം (Negative Self Concept) ഉള്ള വ്യക്തി സന്തോഷവും, സുരക്ഷിതത്വ ബോധവും ഇല്ലാത്തപക്ഷം, ലോകത്തെ വിപരീത മനോഭാവത്തോടെ കാണുന്നവനും ആയിരിക്കും.
ഒരു വ്യക്തിയുടെ അഹത്തിന് 2 തലങ്ങൾ ഉണ്ട്:
- ആദർശാത്മക അഹം (Ideal Self): താൻ ആരായിത്തീരാൻ ഒരു വ്യക്തി ആഗഹിക്കുന്നുവോ, അതാണ് ആദർശാത്മക അഹം.
- യാഥാർത്ഥ്യാധിഷ്ഠിത അഹം (Real Self): യഥാർത്ഥത്തിൽ ഒരു വ്യക്തി ആരാണോ, അതാണ് അയാളുടെ യാഥാർത്യാധിഷ്ഠിത അഹം.
നിരുപാധിക പരിഗണന / സ്നേഹം (Unconditional Positive Regard / Love):
നിരുപാധികമായ പരിഗണനയും, തുറന്ന സ്നേഹവും വ്യക്തികൾക്ക് ശരിയായ വ്യക്തിത്വ സ്ഥാപനത്തിനും, ആത്മസാക്ഷാത്കാരം നേടുന്നതിനും സഹായകമാകുന്നു.
പൂർണ വ്യക്തിത്വം (The complete personality fully functioning personality):
സഹജമായ കഴിവുകൾ ഉപയോഗപ്പെടുത്തി നിരന്തരം പ്രവർത്തന നിരതനായ ഒരു വ്യക്തിയെ പൂർണ വ്യക്തിത്വത്തിന് ഉടമയായി പരിഗണിക്കാം എന്ന്, കാൾ റോജേഴ്സ് അഭിപ്രായപ്പെടുന്നു.
പൂർണ്ണ വ്യക്തിത്വ ഉടമകളുടെ സവിശേഷതകൾ:
- അനുഭവങ്ങളെ തുറന്ന മനസ്സോടെ ഉൾക്കൊള്ളുന്നു.
- ജീവിതത്തിലെ ഓരോ നിമിഷത്തെയും പ്രായോഗിക സമീപനത്തോടെ നേരിടുന്നു.
- ഉയർന്ന തലത്തിലുള്ള സർഗാത്മകത പ്രകടിപ്പിക്കുന്നു.
- സന്ദർഭങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പെരുമാറുന്നു.
- തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഔചിത്യ പൂർവ്വം ഉപയോഗിക്കുന്നു.
- അക്രമണോത്സുകരായി പെരുമാറുവാൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ പോലും, തന്റെ സഹജമായ നന്മ പ്രകടിപ്പിക്കുന്നു.
ഉദ്ഗ്രഥിത വ്യക്തിത്വം (Integrated Personality):
ഉദ്ഗ്രഥിത വ്യക്തിത്വം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് പരിസ്ഥിതിയുമായി, പൂർണമായും സമായോജനം സ്ഥാപിക്കുന്ന വ്യക്തിത്വം എന്നാണ്.
ഉദ്ഗ്രഥിത വ്യക്തിത്വത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന വഴികൾ:
- കുട്ടികളിൽ സ്വയം ബഹുമാനം,അനുകൂല മനോഭാവം, വിശ്വാസ്യത എന്നിവ വളർത്തുക
- വിദ്യാലയത്തിലെയും, വീട്ടിലെയും ജീവിതം നല്ല രീതിയിൽ ആസൂത്രണം ചെയ്യുക
- നല്ല ലക്ഷ്യങ്ങളും, ഉദ്ദേശ്യങ്ങളും കുട്ടികളിലുണ്ടാക്കാൻ പ്രചോദിപ്പിക്കുക
- നല്ല സൗഹൃദം സ്ഥാപിക്കുക.
വ്യക്തിത്വത്തിന്റെ ഘടന:
- ജൈവവ്യവസ്ഥ (The Organism)
- ആത്മാവബോധം (The Self)
- ആദർശാത്മകമായ ആത്മാവബോധം (The Ideal Self)
1. ജൈവവ്യവസ്ഥ:
വ്യക്തിയുടെ ബോധപൂർവ്വവും, അബോധപൂർവ്വവുമായ വ്യവഹാരങ്ങളുടെ ആകെ തുകയാണ് ജൈവ വ്യവസ്ഥ.
2. ആത്മാവബോധം:
വ്യക്തി തന്നെക്കുറിച്ച് തന്നെ ആവിഷ്കരിക്കുന്ന ധാരണയാണ് ആത്മാവബോധം.
3. ആദർശാത്മകമായ ആത്മാവബോധം:
- ഒരു വ്യക്തി, താൻ ആയിത്തീരാൻ ആഗ്രഹിക്കുന്നതിനെയാണ് ആദർശകമായ ആത്മാവബോധം എന്ന് വിളിക്കുന്നത്.
- മനുഷ്യൻ തന്റെ ആത്മാവബോധത്തെ വികസിപ്പിക്കുനും, വിപുലീകരിക്കുന്നതിനും, അനുസ്യൂതം പരിശ്രമിക്കുന്നതിനെ, വ്യക്തിത്വത്തിന്റെ ചലനാത്മകത എന്ന് പറയുന്നു.