Challenger App

No.1 PSC Learning App

1M+ Downloads
ആൽമണ്ടും വെർബയും (Almond & Verba) വർഗ്ഗീകരിച്ചതിൽ, രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായ അറിവും ക്രിയാത്മകമായ പൗര ഇടപെടലും ഉള്ള സംസ്കാരം ഏത് ?

Aസങ്കുചിത സംസ്കാരം

Bപങ്കാളിത്ത സംസ്കാരം

Cസബ്ജക്റ്റ് സംസ്കാരം

Dശ്രേഷ്ഠവർഗ്ഗ സംസ്കാരം

Answer:

B. പങ്കാളിത്ത സംസ്കാരം

Read Explanation:

വിവിധതരം രാഷ്ട്രീയ സംസ്കാരങ്ങൾ (Types of Political Culture)

  • ഒരു വ്യക്തിയുടെ രാഷ്ട്രീയ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഗബ്രിയേൽ ആൽമണ്ടും സിഡ്‌നി വെർബയും രാഷ്ട്രീയ സംസ്‌കാരത്തെ തരംതിരിച്ചു.

  • ആൽമണ്ടിൻറെയും വെർബയുടെയും അഭിപ്രായത്തിൽ മൂന്ന് തരത്തിലുള്ള രാഷ്ട്രീയ സംസ്‌കാരങ്ങൾ നിലനിൽക്കുന്നു.

  1. സങ്കുചിതമായ രാഷ്ട്രീയ സംസ്കാരം (Parochial Political Culture)

  • മതിയായ രാഷ്ട്രീയ ബോധം ഇല്ലാത്ത ജനം വെച്ചു പുലർത്തുന്ന രാഷ്ട്രീയ മനോഭാവമാണ് സങ്കുചിതമായ രാഷ്ട്രീയ സംസ്ക‌ാരം.

  • രാഷ്ട്രീയത്തെ കുറിച്ചുള്ള പൊതുവായ അജ്ഞതയും അതിന്റെ ഫലമായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിത്തമില്ലായ്മയും ഇത്തരം സംസ്‌കാരങ്ങളിൽ ഉണ്ടാകുന്നു.

    ഉദാ : വളരെ കുറഞ്ഞ വികസനം മാത്രമുള്ള ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സിയേറലിയോണീ മുതലായവ

  1. സബ്ജക്‌ട് രാഷ്ട്രീയ സംസ്ക്‌കാരം (Subject Political Culture)

  • രാഷ്ട്രീയ പ്രക്രിയയെക്കുറിച്ചുള്ള വ്യാപകമായ അറിവും എന്നാൽ പലപ്പോഴും ശക്തിയില്ലായ്മ കാരണം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള വിമുഖതയും ഈ സംസ്‌കാരത്തിൽ കാണുന്നു.

ഉദാ : മുഗൾ ഭരണകാലത്തെയും ബ്രിട്ടീഷ് ഭരണകാലത്തെയും ഗ്രാമീണ ഇന്ത്യയിൽ ഉണ്ടായിരുന്ന രാഷ്ട്രീയ സംസ്കാരം.

  1. പങ്കാളിത്ത രാഷ്ട്രീയ സംസ്ക്കാരം (Participant Political Culture)

  • രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഒരു ജനത സങ്കീർണമായി പങ്കുകൊള്ളുന്ന രാഷ്ട്രീയ മനോഭാവമാണിത്

  • ജനങ്ങൾക്ക് രാഷ്ട്രീയ പ്രക്രിയയെക്കുറിച്ചുള്ള അറിവും രാഷ്ട്രീയ പ്രക്രിയയിൽ പങ്കെടുക്കുവാനുള്ള സന്നദ്ധതയും ഈ സംസ്ക്‌കാരത്തിൻ്റെ ഭാഗമാണ്.

  • അമേരിക്കൻ രാഷ്ട്രീയ സംസ്ക്‌കാരം ഇതിനുദാഹരണമാണ്.


Related Questions:

അരിസ്റ്റോട്ടിൽ ഏത് തരം സ്വത്ത് ഉടമസ്ഥതയെയാണ് പിന്തുണച്ചത് ?
ഒരു രാജ്യത്തിൻ്റെയോ സംഘടനയുടെയോ നിയന്ത്രണം കൈവശമുള്ള ഒരു ചെറിയ കൂട്ടം ആളുകൾ ഭരിക്കുന്ന സംവിധാനം ഏതാണ് ?
ജനങ്ങൾക്ക് അവരുടെ പ്രതിനിധികളിലൂടെ പൊതുപരിപാടികളിൽ ഇച്ഛാശക്തി പ്രകടിപ്പിക്കുന്ന ഭരണരീതി ഏതാണ് ?
ആരുടെ അഭിപ്രായത്തിലാണ് രാഷ്ട്രതന്ത്രശാസ്ത്രം സാമൂഹിക ശാസ്ത്രത്തിൻ്റെ ഭാഗമായി രാഷ്ട്രത്തിൻ്റെ അടിസ്ഥാന തത്വങ്ങളെയും ഗവൺമെൻ്റിൻ്റെ രീതികളെയും കുറിച്ച് പ്രതിപാദിക്കുന്നത് ?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് രാഷ്ട്രം എന്ന വാക്കിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ?