Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് അധ്യാപകനെ പേടിച്ചാണ് സുരേഷ് നാലാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിച്ചത്. ആറാം ക്ലാസിൽ എത്തിയ സുരേഷിന് നാലാം ക്ലാസിൽ പഠിച്ച അതേ പോലുള്ള ഇംഗ്ലീഷ് അധ്യാപകൻ പഠിപ്പിക്കാൻ എത്തിയപ്പോൾ ഭയം കൂടി വന്നു. പാവ്ലോവിൻ്റെ പ്രധാന ആശയങ്ങളിൽ ഏതുമായി ഈ അനുഭവം ബന്ധപ്പെടുന്നു.

Aചോദക സാമാന്യവൽക്കരണം

Bപുനഃപ്രാപ്തി

Cവിലോപം

Dചോദക പ്രബലനം

Answer:

A. ചോദക സാമാന്യവൽക്കരണം

Read Explanation:

  • പാവ്ലോവിൻ്റെ പ്രധാന ആശയങ്ങൾ :-
  1. സാമീപ്യ നിയമം
  2. ചോദകങ്ങളുടെ സാമാന്യവൽക്കരണം :- അഭ്യസിച്ച ഒരു പ്രതികരണത്തിന് ആസ്പദമായ ചോദകവുമായി   സാമ്യമുള്ള ചോദകങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ അഭ്യസിച്ച പ്രതികരണം തന്നെ ഉണ്ടാകാനുള്ള പ്രവണതയെ ചോദക സാമാന്യവൽക്കരണം എന്ന് പറയുന്നു.
  3. വിളംബിത അനുബന്ധിത പ്രതികരണം
  4. ചോദക വിവേചനം
  5. വിലോപം
  6. പുനഃപ്രാപ്തി

Related Questions:

കുട്ടി അറിവ് നിർമിക്കുന്നുവെന്നും പഠനത്തിലൂടെ മനോ-മാതൃകകളുടെ രൂപീകരണമാണ് നടക്കുന്നതെന്നും പറയുന്ന സിദ്ധാന്തം ഏത് ?
Learning requires through practice and reward is the principle of
താഴെക്കൊടുത്തവയിൽ നിന്നും ശരിയായ ജോഡി തെരഞ്ഞെടുത്തെഴുതുക.
What is scaffolding in the context of Vygotsky’s theory?
ഒരു വ്യക്തിയുടെ സ്വത്വവും അവന്റെ മാനസിക പരിസരവും ചേർന്നതിനെ അറിയപ്പെടുന്നത് :