ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി ബ്രിട്ടീഷുകാർ കേരളത്തിൽ എത്തിയ വർഷം?
A1615
B1600
C1619
D1650
Answer:
A. 1615
Read Explanation:
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയായി 1615 ൽ കേരളത്തിലെത്തിയ ബ്രിട്ടീഷുകാർ സാമൂതിരിയെ സന്ദർശിക്കുകയും വ്യാപാര ഉടമ്പടിയിൽ ഒപ്പു വയ്ക്കുകയും ചെയ്തു.
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി എത്തി സാമൂതിരിയെ സന്ദർശിച്ച് വ്യാപാര ഉടമ്പടിയിൽ ഒപ്പുവെച്ചത് : ക്യാപ്റ്റൻ കീലിങ്
- പിന്നീട് വിഴിഞ്ഞത്തും തലശ്ശേരിയിലും അഞ്ചുതെങ്ങിലും പണ്ടകശാലകൾ (സംഭരണകേന്ദ്രങ്ങൾ) ആരംഭിക്കാനുള്ള അനുമതി കമ്പനി കരസ്ഥമാക്കി.
- തുടർന്ന് ആറ്റിങ്ങൽ (തിരുവനന്തപുരം) റാണിയിൽനിന്ന് അഞ്ചുതെങ്ങിൽ കോട്ടപണിയാനുള്ള അനുവാദം നേടിയെടുത്തു.
- പിൽക്കാലത്ത് പടിഞ്ഞാറൻ തീരത്തെ ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രധാന സൈനികകേന്ദ്രമായി അഞ്ചുതെങ്ങ് മാറി.
- അഞ്ചുതെങ്ങിനെ ബ്രിട്ടീഷ് സൈനികകേന്ദ്രമാക്കിയതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.
- 1721 ൽ ആറ്റിങ്ങൽ റാണിക്ക് സമ്മാനവുമായി പോകുകയായിരുന്ന നൂറ്റമ്പതോളം പേരുള്ള ഇംഗ്ലീഷ് സംഘത്തെ നാട്ടുകാർ വധിച്ചു.
- ഇത് ആറ്റിങ്ങൽ കലാപം എന്നറിയപ്പെടുന്നു. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമായാണ് ആറ്റിങ്ങൽ കലാപത്തെ കണക്കാക്കുന്നത്.