ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് വിശദീകരിച്ച മനശാസ്ത്രജ്ഞൻ ആര് ?Aഎറിക് എറിക്സൺBബ്രൂണർCസിഗ്മണ്ട് ഫ്രോയ്ഡ്Dസ്കിന്നർAnswer: C. സിഗ്മണ്ട് ഫ്രോയ്ഡ് Read Explanation: മനോവിശ്ലേഷണ സിദ്ധാന്തം (Psychoanalytic Theory) ആസ്ട്രിയൻ മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിൻറെ ആവിഷ്കർത്താവ്. ബോധതലമല്ല മറിച്ച് അബോധതലമാണ് ശരിയായ യാഥാർഥ്യം എന്ന് അദ്ദേഹം കരുതി. അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കാൾ യുങ്ങ്, ആൽഫ്രെഡ് അഡ്‌ലർ എന്നിവരാണ് മറ്റു വക്താക്കൾ. Read more in App