App Logo

No.1 PSC Learning App

1M+ Downloads
ഇനി പറയുന്നവയിൽ ഏതിനാണ് പൂജ്യം രാസസംയോഗ ശക്തി ഉള്ളത് ?

Aലിഥിയം

Bബെറിലിയം

Cഫ്ലൂറിൻ

Dഹീലിയം

Answer:

D. ഹീലിയം

Read Explanation:

ഹീലിയം (Helium)

 

 

  • ഒരു അലസവാതകമാണ് ഹീലിയം.
  • പതിനെട്ടാം ഗ്രൂപ്പിലെ ആദ്യ അംഗമാണിത്.
  • സൂര്യന്റെ ഗ്രീക്ക് പേരായ ഹീലിയോസിൽ നിന്നാണ് ഈ മൂലകത്തിനു പേരു ലഭിച്ചത്.
  • നിറവും മണവുമില്ലാത്ത ഒരു വാതക മൂലകമാണിത്.
  • അന്തരീക്ഷത്തിൽ വളരെ കുറഞ്ഞ തോതിലേ ഹീലിയം കാണപ്പെടുന്നുള്ളൂ.
  • ഹൈഡ്രജൻ ന്യൂക്ലിയസുകൾ കൂടിച്ചേർന്ന് ഹീലിയം ന്യൂക്ലിയസ് ആയി മാറുന്ന ന്യൂക്ലിയർ ഫ്യൂഷൻ പ്രവർത്തനമാണ് സൂര്യൻ ഉൾപ്പെടെയുള്ള നക്ഷത്രങ്ങളിലെ ഊർജോൽപാദന രഹസ്യം.
  • ബലൂണുകളിൽ നിറയ്ക്കാൻ ഹീലിയം ഉപയോഗിക്കാറുണ്ട്.
  • എളുപ്പം തീപിടിക്കാത്തതിനാലാണ് ബലൂണുകളിൽ നിറയ്ക്കാൻ ഹീലിയം ഉപയോഗിക്കുന്നത്.
  • ദ്രാവക ഹീലിയം ഒരു ക്രയോജനിക് ദ്രാവകമായി ഉപയോഗിക്കുന്നുണ്ട്.
  • 4.1 കെൽ‌വിൻ താപനിലയിൽ ദ്രാവക ഹീലിയം അതിദ്രവത്വം എന്ന സവിശേഷത കാണിക്കുന്നു.
  • ചില ലോഹനിഷ്കർഷണ പ്രക്രിയകളിൽ നിഷ്ക്രിയ അന്തരീക്ഷം സൃഷ്ടിക്കാൻ ഹീലിയം ഉപയോഗിക്കുന്നു.
  • ഭൂമിയിൽ കണ്ടെത്തുംമുൻപ് സൂര്യനിൽ സാന്നിധ്യം തിരിച്ചറിഞ്ഞ ഒരു മൂലകം 
  • ഹീലിയത്തിന്റെ പ്രതീകം - He

  • ഹീലിയത്തിന്റെ അറ്റോമിക നമ്പർ - 2

  • ഹൈഡ്രജൻ കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം - ഹീലിയം 
  • ഹൈഡ്രജനെക്കൂടാതെ സൂര്യനിലുള്ള ഏറ്റവും പ്രധാന വാതകം - ഹീലിയം
  • ഏറ്റവും കുറഞ്ഞ തിളനില (ബോയിലിംഗ് പോയിന്റ്) യുള്ള മൂലകം - ഹീലിയം
  • ഹൈഡ്രജൻ കഴിഞ്ഞാൽ ഏറ്റവും ഭാരം കുറഞ്ഞ രണ്ടാമത്തെ മൂലകം - ഹീലിയം
  • ഏറ്റവും കുറഞ്ഞ മെൽറ്റിംഗ് പോയിന്റുള്ള മൂലകം - ഹീലിയം
  • ഏറ്റവും ഭാരം കുറഞ്ഞ ഉത്‌കൃഷ്ട വാതകം - ഹീലിയം
  • 'സൂപ്പർ ഫ്ളൂയിഡ്' എന്നറിയപ്പെടുന്ന വാതകം - ഹീലിയം
  • ഏറ്റവും ചെറിയ മൂലകം - ഹീലിയം
  • ഹീലിയത്തെ തിരിച്ചറിഞ്ഞ് വേർതിരിച്ചെടുത്തത് - വില്യം റാംസേ 
  • റാംസേ ഹീലിയത്തെ വേർതിരിച്ചെടുത്തത് - ക്ലെവൈറ്റ് ധാതുവിൽ നിന്നാണ് 
  • ഹീലിയത്തെ ഗവേഷണശാലയിൽ വേർതിരിക്കും മുൻപുതന്നെ 1785ൽ സൂര്യനിൽ ഈ വാതകത്തെ കണ്ടെത്തിയിരുന്നു.  ഈ കണ്ടെത്തൽ നടത്തിയത് - പിയറി ജാൻസൺ 

Related Questions:

ചുവടെ നൽകിയിട്ടുള്ള ജോഡികളിൽ നിന്നും തെറ്റായി രേഖപ്പെടുത്തിയ ജോഡിയെ കരണ്ടത്തുക.

(i) അലൂമിനിയം - ബോക്സൈറ്റ്

(ii) ഇരുമ്പ് - ക്രയോലൈറ്റ്

(iii) സിങ്ക് - കലാമിൻ

(iv) കോപ്പർ - കൂപ്രൈറ്റ്


Which of the following will give a pleasant smell of ester when heated with ethanol and small quantity of sulphuric acid ?
2024-ലെ ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ആരാണ്?
കളനാശിനി ആയി ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ ആണ്?
ഭാരമുള്ള വസ്‌തുക്കളെ ഉയർത്താൻ ഉപയോഗിക്കുന്ന ഉപകരണമായ ഹൈഡ്രോളിക് ലിഫ്റ്റിൻ്റെ പ്രവർത്തന തത്വം _______ അടിസ്ഥാനമാക്കിയുള്ളതാണ്