ഇനിപ്പറയുന്നവയിൽ ഏതാണ് നല്ല കണ്ടക്ടർ അല്ലാത്തത്?
ACu
BNaCl (aq)
CNaCl (molten)
DNaCl(s)
Answer:
D. NaCl(s)
Read Explanation:
- ഖരാവസ്ഥയിലുള്ള സോഡിയം ക്ലോറൈഡിലെ അയോണുകൾക്ക് ചലന സ്വാതന്ത്ര്യമില്ല . ഇക്കാരണത്താൽ ഖരാവസ്ഥയിലുള്ള സോഡിയം ക്ലോറൈഡ് വൈദ്യതി കടത്തി വിടുന്നില്ല
- ഉരുകിയ സോഡിയം ക്ലോറൈഡിലൂടെ വൈദ്യുതി കടന്നു പോകുന്നു
- സോഡിയം ക്ലോറൈഡ് ഉരുകുമ്പോൾ പോസിറ്റീവ് ചാർജുള്ള സോഡിയം അയോണുകളും (Na+) നെഗറ്റീവ് ചാർജുള്ള ക്ലോറൈഡ് അയോണുകളും ( Cl - )ചലന സ്വാതന്ത്ര്യം കൈവരിക്കുന്നു . ഇത് മൂലം വൈദ്യുതി കടത്തിവിടുന്നു
- ഉരുകിയ സോഡിയം ക്ലോറൈഡ് വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ പോസിറ്റീവ് ഇലക്ട്രോഡിലേക്ക് ആകർഷിക്കുന്ന അയോൺ - Cl -
- നെഗറ്റീവ് ഇലക്ട്രോഡിലേക്ക് ആകർഷിക്കുന്ന അയോൺ - Na+