ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ രൂപപ്പെട്ട പർവതനിര?
Aആരവല്ലി
Bഹിമാലയം
Cപശ്ചിമ ഘട്ടം
Dവിന്ധ്യ പർവതനിരകൾ
Answer:
B. ഹിമാലയം
Read Explanation:
ഹിമാലയത്തിന്റെ രൂപീകരണം
- ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ് മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്.
- ഏകദേശം 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത് എന്ന് ഭൗമ ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
- ഈ സിദ്ധാന്തമനുസരിച്ച്, ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിന്റെ അടിത്തട്ടായിരുന്നു.
- ഫലകങ്ങൾ തമ്മിലുണ്ടായ കൂട്ടിയിടിയുടെ ഉയർച്ച ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു.
- ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവതനിരകളിൽപ്പെടുന്ന ഹിമാലയം അവസാദ ശിലകളാൽ (Sedimentary Rocks) രൂപീകൃതമായിരിക്കുന്നു.
മടക്ക് പർവതങ്ങൾ (Folded Mountains)
- ഭൂവല്‍ക്കത്തിലെ ശിലാപാളികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ശിലകളില്‍ മടക്കുകള്‍ സൃഷ്ടിക്കുന്നു.
- ഈ പ്രക്രിയ അറിയപ്പെടുന്നത് വലനം എന്നാണ്.
- വലന പ്രക്രിയയുടെ ഭാഗമായി രൂപം കൊള്ളുന്ന പർവതങ്ങളാണ് മടക്ക് പർവതങ്ങൾ
- അതായത് ഭൂമിയുടെ രണ്ടോ അതിലധികമോ ടെക്റ്റോണിക് പ്ലേറ്റുകൾ ഒരുമിച്ച് കൂട്ടിമുട്ടുന്നിടത്താണ് മടക്ക് പർവതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
- മറ്റുള്ള പർവ്വതങ്ങളെക്കാൾ ഇവയ്ക്ക് സാധാരണയായി ഉയരം കൂടുതലായിരിക്കു
- ഇന്ന് ഭുമിയിൽ കാണുന്ന കൂടുതൽ പർവ്വതങ്ങളും മടക്ക് പർവ്വതങ്ങളാണ്
- ഹിമാലയം , ആൽപ്സ് , റോക്കിസ് , ആൻഡീസ് എന്നിവയെല്ലാം മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണമാണ്