App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ?

Aനാഗ്

Bരുദ്രം-1

Cനിർഭയ് - 2

Dസൂപ്പർസോണിക് ശൗര്യ

Answer:

B. രുദ്രം-1

Read Explanation:

രുദ്രം-1

  • DRDO വികസിപ്പിച്ചെടുത്ത വികിരണ വിരുദ്ധ മിസൈലാണ് (Anti Radition Missile)  രുദ്രം-1
  • ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തിൽ (0.6– 2 മാക്) പായാൻ കെൽപ്പുള്ള മിസൈലാണ്  രുദ്രം–1.
  • വിക്ഷേപിക്കുന്ന ഉയരത്തിന് അനുസരിച്ച് 100 മുതൽ 250 കിലോമീറ്റർ വരെ ദൂരത്തിൽ സഞ്ചരിച്ച് ശത്രുവിന്റെ റഡാറിനെയും മറ്റ് ആശയവിനിമയ സംവിധാനങ്ങളേയും തകർക്കാനും രുദ്രത്തിന് സാധിക്കും.
  • വിക്ഷേപിച്ചതിനു ശേഷവും ലക്ഷ്യം മാറ്റാൻ കഴിവുള്ള മിസൈലാണ് രുദ്രം–1.
  • മിസൈൽ വിക്ഷേപിച്ച ശേഷം ശത്രുസൈന്യം റഡാർ ഓഫക്കിയാലും മിസൈലിന് അതു കണ്ടെത്തി നശിപ്പിക്കാൻ സാധിക്കും.

പാസീവ് ഹോമിങ് ഹെഡ് സംവിധാനം

  • അന്തിമ ലക്ഷ്യത്തിൽ കൃത്യതയോടെ ഭേദിക്കാൻ ഐ‌എൻഎസ്-ജി‌പി.എസ് ഗതിനിയന്ത്രണ സംവിധാനം അടിസ്ഥാനമാക്കിയുള്ള പാസീവ് ഹോമിങ് ഹെഡ് സാങ്കേതികവിദ്യയും മിസൈലിനുണ്ട്.

  • മുൻകൂട്ടി തയാറാക്കിയ കംപ്യൂട്ടർ പ്രോഗ്രാം അനുസരിച്ച് വിശാല ആവൃത്തിയിലുള്ള  ലക്ഷ്യങ്ങൾ കണ്ടെത്താനും തരംതിരിക്കാനും ഭേദിക്കാനും കഴിയുന്ന സംവിധാനമാണ് പാസീവ് ഹോമിങ് ഹെഡ്.

സുഖോയ്–30

  • ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധ ജെറ്റ് വിമാനം സുഖോയ്–30ൽ നിന്നാണ് രുദ്രം വിക്ഷേപിക്കുന്നത്.
  • യുഎസിന്റെ എഫ്16നേക്കാൾ മികച്ച യുദ്ധവിമാനമാണ് ഇന്ത്യയുടെ സുഖോയ്–3

Related Questions:

2024 ജൂലൈയിൽ ഗോവ ഷിപ്പ്യാർഡ് തദ്ദേശീയമായി നിർമ്മിച്ച നീറ്റിലിറക്കിയ ആദ്യത്തെ അഡ്വാൻസ്‌ഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പൽ ഏത് ?
ഇന്ത്യയുടെ ' Surfact-to-Surface ' മിസൈലായ ' പ്രഹാർ ' ൻ്റെ ദൂരപരിധി എത്ര ?
ഇന്ത്യൻ കരസേന വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനത്തോട് കൂടിയ ചാവേർ ഡ്രോൺ ?
ഇന്ത്യയുടെ ആദ്യത്തെ ഓട്ടോണമസ് അണ്ടർവാട്ടർ മൈൻ ഡിറ്റക്ഷൻ വെഹിക്കിളിൻറെ പേര് എന്ത് ?

Consider the following statements:

  1. Hypersonic missile technology is being developed solely by DRDO without any foreign collaboration.

  2. BrahMos-II hypersonic missile is a joint venture between India and Russia.