App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍‌ നിലവില്‍ വന്നതെന്ന് ?

A1955

B1834

C1833

D1950

Answer:

B. 1834

Read Explanation:

ലോ കമ്മീഷൻ ഓഫ് ഇന്ത്യ (നിയമകമ്മീഷൻ)

  • ഗവൺമെന്റിന്റെ ഉത്തരവനുസരിച്ച് സ്ഥാപിതമാകുന്ന ഒരു എക്സിക്യൂട്ടീവ് ബോഡിയാണ് ലോ കമ്മീഷൻ ഓഫ് ഇന്ത്യ.
  • നിയമപരിഷ്‌കരണത്തെക്കുറിച്ച് ഗവേഷണം ചെയ്യുകയും സർക്കാരിനെ ഉപദേശിക്കുകയും ചെയ്യുക എന്നതാണ് കമ്മീഷന്റെ കർത്തവ്യം 
  • നിയമവിദഗ്ധർ അടങ്ങുന്ന കമ്മീഷൻ വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ളതാണ് .
  • കമ്മീഷൻ ഒരു നിശ്ചിത കാലാവധിക്കായി സ്ഥാപിക്കപ്പെടുകയും  നിയമ-നീതി മന്ത്രാലയത്തിന്റെ ഉപദേശക സമിതിയായി പ്രവർത്തിക്കുകയും ചെയ്യുന്നു

ഒന്നാം  നിയമ കമ്മീഷൻ 

  • ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ആദ്യത്തെ നിയമ കമ്മീഷൻ സ്ഥാപിതമായത്
  • 1833-ലെ ചാർട്ടർ ആക്ട് പ്രകാരം സ്ഥാപിച്ച ആദ്യത്തെ നിയമകമ്മീഷൻ 1834ലാണ് നിലവിൽ വന്നത് 
  • അധ്യക്ഷൻ മക്കാലെ പ്രഭുവായിരുന്നു.
  • ഈ കമ്മീഷൻ നൽകിയ ഏറ്റവും പ്രധാനപ്പെട്ട ശുപാർശകളിൽ ചിലത് ഇന്ത്യൻ ശിക്ഷാനിയമത്തെ കുറിച്ചുള്ളവയാണ്.

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ലോ കമ്മീഷൻ 1955 ൽ മൂന്ന് വർഷത്തേക്ക് സ്ഥാപിതമായി.
  • ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറൽ കൂടിയായ എം.സി.സെതൽവാദായിരുന്നു ഈ കമ്മീഷന്റെ ചെയർമാൻ.

Related Questions:

ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
The Kothari Commission was appointed in?

ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ നോട്ടയുടെ സ്വാധീനത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചാൽ, പുതിയ തിരഞ്ഞെടുപ്പ് നടത്തും.

  2. നെഗറ്റീവ് വോട്ടിംഗിന്റെ രഹസ്യം നിലനിർത്തുന്നതിനുള്ള ഒരു സംവിധാനമാണ് നോട്ട.

  3. നോട്ടയേക്കാൾ കൂടുതൽ വോട്ടുകൾ നേടിയ സ്ഥാനാർത്ഥികൾ ഇപ്പോഴും തിരഞ്ഞെടുപ്പിൽ വിജയിക്കുന്നു.

Chairman of 14th Finance Commission :

Which of the following statements are correct about the State Finance Commission?

i. It is constituted under Articles 243-I and 243-Y of the Constitution.

ii. It consists of a maximum of three members, including the chairman.

iii. It has the authority to summon witnesses and requisition public records.

iv. Its recommendations are binding on the State Government.

v. It submits its report to the Governor.