Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എവിടെയാണ് സ്ഥാപിതമായത് ?

Aപന്ത്നഗർ

Bകാൺപൂർ

Cന്യൂ ഡൽഹി

Dലക്നൗ

Answer:

A. പന്ത്നഗർ

Read Explanation:

പന്ത്‌നഗർ യൂണിവേഴ്‌സിറ്റി

  • ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാലയാണ് പന്ത്‌നഗർ യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന ജി.ബി.പന്ത് അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി.

  • 1960 നവംബർ 17 ന് ജവഹർ ലാൽ നെഹ്‌റു "ഉത്തർ പ്രദേശ് കാർഷിക സർവ്വകലാശാല" (യുപിഎയു) എന്ന പേരിൽ ഉദ്ഘാടനം ചെയ്തു.

  • പിന്നീട് ഉത്തർപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്‌ന ജേതാവുമായ പണ്ഡിറ്റ് ഗോവിന്ദ് ബല്ലഭ് പന്തിന്റെ സ്മരണയ്ക്കായി 1972-ൽ "ഗോവിന്ദ് ബല്ലഭ് പന്ത് അഗ്രികൾച്ചർ ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റി" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

  • ഹരിത വിപ്ലവകാലത്ത് ഇന്ത്യയുടെ കാർഷിക മേഖലയിൽ സമഗ്രമായ സംഭാവനകൾ നൽകാൻ പന്ത്‌നഗർ  യൂണിവേഴ്സിറ്റിക്ക് സാധിച്ചു.

  • ഉയർന്ന വിളവ് നൽകുന്ന വിവിധയിനം വിത്തുകളുടെയും അനുബന്ധ സാങ്കേതികവിദ്യയുടെയും വികസനത്തിലും കൈമാറ്റത്തിലും പന്ത്‌നഗർ സർവകലാശാല ഒരു പ്രധാന കേന്ദ്രമായിരുന്നു.

  • ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോർമൻ ബോർലോഗ്  പന്ത്നഗറിനെ "ഹരിത വിപ്ലവത്തിന്റെ മുൻഗാമി" എന്ന് വിശേഷിപ്പിക്കുകയുണ്ടായി.

Related Questions:

Soils of India is deficient in which of the following?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം :
ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്‌ഠിത വ്യവസായം ഏതു ?
ലോകത്തെ ആദ്യ നാനോ യൂറിയ (ദ്രാവകം) പ്ലാന്റ് സ്ഥാപിക്കുന്നത് ?